തോ​ട്ട​പ്പ​ള്ളി​യി​ലെ കാ​റ്റാ​ടി​മ​ര​ങ്ങ​ള്‍ മു​റി​ക്ക​രു​തെ​ന്ന്
Sunday, August 18, 2019 10:18 PM IST
ആ​ല​പ്പു​ഴ: ജ​ല​നി​ര്‍​ഗ​മ​ന മാ​ര്‍​ഗം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​പ്പ​ള്ളി ക​ട​പ്പു​റ​ത്തെ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​റ്റാ​ടി മ​ര​ങ്ങ​ള്‍ മു​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ നി​ന്ന് അ​ധി​കാ​രി​ക​ള്‍ പി​ന്തി​രി​യ​ണ​മെ​ന്ന് പ്ര​കൃ​തി​സ്‌​നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ട്രീ​സ് ആ​ന്‍​ഡ് നേ​ച്ച​ര്‍ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​മ്പി​ച്ച തു​ക മു​ട​ക്കി വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും പ​രി​പാ​ല​ന​ത്താ​യി വ​ന്‍​തു​ക മു​ട​ക്കി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന മ​ര​ങ്ങ​ള്‍ ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ മു​റി​ച്ചു​മാ​റ്റാ​നെ​ടു​ത്ത തീ​രു​മാ​നം വേ​ണ്ട​ത്ര പ​ഠ​ന​ത്തി​ന്‍റെ​യും ഗ​വേ​ഷ​ണ​ത്തി​ന്‍റെ​യും പി​ന്‍​ബ​ല​മി​ല്ലാ​തെ​യാ​ണെ​ന്ന് കൂ​ട്ടാ​യ​്മാ​യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. യോ​ഗം ഗാ​ന്ധി​യ​ന്‍ ദ​ര്‍​ശ​ന​വേ​ദി ചെ​യ​ര്‍​മാ​ന്‍ ബേ​ബി പാ​റ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ​യു​ടെ ആ​ഴം വ​ര്‍​ദ​ധി​പ്പി​ച്ചും പൊ​ഴി​യി​ലെ മ​ണ്ണ് യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്തു ജ​ല​നി​ര്‍​ഗ​മ​നം സാ​ദ്ധ്യ​മാ​ക്കാ​നാ​കും എ​ന്നി​രി​ക്കെ തീ​ര​പ്ര​ദേ​ശ​ത്തെ മു​ഴു​വ​ന്‍ മ​ര​ങ്ങ​ളും മു​റി​ച്ചു​മാ​റ്റാ​നു​ള്ള തീ​രു​മാ​നം ക​രി​മ​ണ​ല്‍ ലോ​ബി​യെ മാ​ത്ര​മേ സ​ഹാ​യി​ക്കു​ക​യു​ള്ളൂ​വെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. പ്ര​കൃ​തി സ്‌​നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മാ​യോ​ഗ​ത്തി​ല്‍ ഫ്ര​ണ്ട്‌​സ് ഓ​ഫ് ട്രീ​സ് ആ​ന്‍​ഡ് നേ​ച്ച​ര്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തോ​ട്ട​പ്പ​ള്ളി പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ള്‍​ക്ക് സം​ഘ​ട​ന പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ള്‍ തൊ​ട്ട് സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.
ഡോ. ​എം.​എ​ന്‍. ജോ​ര്‍​ജ്, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, അ​ഡ്വ. റോ​ജോ ജോ​സ​ഫ്, അ​ഡ്വ. ബി. ​ഗി​രീ​ഷ്, പി.​ജെ. കു​ര്യ​ൻ, എ​ന്‍.​എ​ന്‍. ഗോ​പി​ക്കു​ട്ട​ന്‍, അ​നി​ല്‍ കൂ​രോ​പ്പ​ട, ഇ. ​ഖാ​ലി​ദ്, ബി. ​സു​ജാ​ത​ന്‍, ഇ. ​ഷാ​ബ്ദീ​ന്‍, ഷീ​ല ജ​ഗ​ധ​ര​ന്‍, എം.​എ. ജോ​ണ്‍ മാ​ട​മ​ന, എ​ച്ച്. സു​ധീ​ർ, മൗ​ലാ​ന ബ​ഷീ​ര്‍​ഹാ​ജി, പ്ര​ഫ. ജോ​ര്‍​ജ് മാ​ത്യു, പ്ര​ഫ. മി​നി ജോ​സ്, വി​ഷ്ണു എ​സ്. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.