ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്ക​ൽ: അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Friday, July 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ് / ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫീ​സ​ർ​മാ​ർ അ​റി​യി​ച്ചു.
ഉ​ത്പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ്, കാ​ന്‍റീ​ൻ, ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ, മ​ത്സ്യ​വി​പ​ണ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രും ഭ​ക്ഷ്യ​സു​ര​ക്ഷ ലൈ​സ​ൻ​സ്/​ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും 31 നു​മു​ന്പ് എ​ടു​ക്ക​ണം. ഇ​തി​നാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഹോ​ട്ട​ൽ, റ​സ്റ്റോ​റ​ന്‍റ്, കാ​ന്‍റീ​ൻ മു​ത​ലാ​യ​വ​യി​ൽ പാ​ച​ക​ത്തി​നു​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ളം അം​ഗീ​കൃ​ത ലാ​ബു​ക​ളി​ൽ പ​രി​ശോ​ധി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ണ​മെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കു​ക​യും വേ​ണം.
ഹോ​ട്ട​ൽ, ബേ​ക്ക​റി, കൂ​ൾ​ബാ​ർ, റ​സ്റ്റോ​റ​ന്‍റ്, കാ​ന്‍റീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ണ്. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളി​ൽ കൃ​ത്രി​മ ക​ള​ർ ചേ​ർ​ക്കാ​ൻ പാ​ടി​ല്ല. ഭ​ക്ഷ​ണം പൊ​തി​ഞ്ഞു കൊ​ടു​ക്കു​ന്ന​തി​നു ഫു​ഡ് ഗ്രേ​ഡ് സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണം. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. കേ​ന്ദ്ര ഭ​ക്ഷ്യ​സു​ര​ക്ഷ ഗു​ണ​നി​ല​വാ​ര അ​ഥോ​റി​റ്റി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള പ​രി​ശോ​ധ​ന തു​ട​ങ്ങി. വാ​ർ​ഷി​ക വി​റ്റു​വ​ര​വ് 12 ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള ക​ട​ക​ൾ​ക്ക് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് നൂ​റു​രൂ​പ​യു​ടെ ര​ജി​സ്ട്രേ​ഷ​നും അ​തി​നു മു​ക​ളി​ൽ വി​റ്റു​വ​ര​വു​ള്ള ക​ട​ക​ൾ​ക്കു ര​ണ്ടാ​യി​രം രൂ​പ​യു​ടെ ലൈ​സ​ൻ​സും നി​ർ​ബ​ന്ധ​മാ​ണ്. ഇ​ത് ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്ക് ഒ​ന്നി​ച്ചെ​ടു​ക്കാ​വു​ന്ന​താ​ണ്. ഫോ​ണ്‍: 0477 2253123.