കെഎസ്‌യുവി​ന്‍റെ ക​ള​ക്ട​റേ​റ്റ്് മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം
Friday, July 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​ര​ത്ത് കെഎസ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്ത് ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ​സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെഎസ്‌യു ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം. ചി​ല​ർ ക​ള​ക്ട​റേ​റ്റി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നു. ഇ​വ​രെ പോ​ലീ​സ് അ​ധി​കൃ​ത​ർ ഓ​ടി​ച്ചി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഇ​തി​നി​ടെ അ​റ​സ്റ്റു​ചെ​യ്ത പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലി​ട്ട് മ​ർ​ദി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്. പ്ര​വ​ർ​ത്ത​ക​രി​ലൊ​രാ​ളെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
ടൗ​ണ്‍ ഹാ​ളി​നു മു​ന്പി​ൽ നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ഭ​ട്ട​തി​രി​പു​ര​യി​ടം വ​ഴി ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ലെ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന ക​ള​ക്ട​റേ​റ്റ് ഉ​പ​രോ​ധ​സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെഎസ്‌യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​തി​ൻ എ. ​പു​തി​യി​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി.​ആ​ർ. ജ​യ​പ്ര​കാ​ശ്, യു.​ഡി.​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. ശ​ര​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി ജോ​സ​ഫ്, അ​ഭി​ലാ​ഷ് ജ​ഗ​ൻ, പി. ​സാ​ബു, എം.​പി. സ​ജി, അ​ഡ്വ. ബി. ​ഷു​ക്കൂ​ർ, ആ​ർ.​ബി. നി​ജോ, കെ.​എ​സ്.​യു ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. റോ​ഷി​ൻ, എ.​ഡി. തോ​മ​സ്, ഗോ​കു​ൽ ഷാ​ജി, വി​ശാ​ഖ് വി​ദ്യാ​ധ​ര​ൻ, സു​ജി​ത്ത് സി. ​കു​മാ​ര​പു​രം, അ​നൂ​പ് പ​തി​ന​ഞ്ചി​ൽ, വി​വേ​ക് പ്ര​കാ​ശ്, റി​യാ​സ് ഷം​സു​ദ്ദീ​ൻ, അ​ജോ ആ​ന്‍റ​ണി, അ​ൻ​സി​ൽ, ഷെ​ഫീ​ക്ക്, ര​വി​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.