കു​ട്ട​നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്തു​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി ഇ​നി​യും കാ​ത്തി​രി​ക്ക​ണം
Friday, July 19, 2019 10:12 PM IST
എ​ട​ത്വ: കു​ടി​വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ പ​തി​മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലും എ​ത്തി​ക്കാ​നു​ള്ള സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ. ആ​ദ്യ​ഗ​ഡു​വാ​യി ആ​റ് പ​ഞ്ചാ​യ​ത്തി​ൽ ഒ​തു​ങ്ങു​ന്ന പ​ദ്ധ​തി​യു​ടെ ഗു​ണ​ഫ​ലം മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ല​ഭ്യ​മാ​ക​ണ​മെ​ങ്കി​ൽ നീ​ണ്ട കാ​ത്തി​രി​പ്പ് വേ​ണ്ടി​വ​രും.
നീ​രേ​റ്റു​പു​റം ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യി​ൽ നി​ന്ന് 14 എം​എ​ൽ​ഡി വെ​ള്ള​വും തി​രു​വ​ല്ല ക​റ്റോ​ട്ട് നി​ന്ന് ആ​റ് എം​എ​ൽ​ഡി വെ​ള്ള​വും ശേ​ഖ​രി​ച്ച് കു​ട്ട​നാ​ട്ടി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും എ​ത്തി​ക്കാ​നാ​യി​ന്നു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്. 214 കോ​ടി രൂ​പ​യാ​ണ് കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 13-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി ന​ട​ത്തി​പ്പി​ന് 70 കോ​ടി രൂ​പാ മാ​ത്ര​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. നീ​രേ​റ്റു​പു​റ​ത്ത് നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ളം അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച് വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ക​രാ​ർ.
സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ൽ നി​ന്ന് ആ​ദ്യം ത​ക​ഴി പ​ഞ്ചാ​യ​ത്തി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ശു​ദ്ധ​ജ​ലം ത​ക​ഴി പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് നി​ശ്ച​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വ്യ​വ​സ്ഥ മാ​റി​യ​തോ​ടെ കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ ത​ക​ഴി പ​ഞ്ചാ​യ​ത്തി​നെ വീ​ണ്ടും പ​രി​ഗ​ണി​ച്ചു.
ജി​ല്ല​യി​ലെ പ്ര​ധാ​ന ര​ണ്ട് കു​ടി​വെ​ള്ള പ്ലാ​ന്‍റു​ക​ൾ ത​ക​ഴി​യി​ലും ത​ല​വ​ടി​യി​ലും സ്ഥാ​പി​ച്ചെ​ങ്കി​ലും ഈ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കു​ടി​വെ​ള്ള​ത്തി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ കു​ഴ​ൽ​കി​ണ​ർ സ്ഥാ​പി​ച്ച് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്പോ​ൾ ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ൽ അ​തി​നു​പോ​ലു​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
കു​ടി​വെ​ള്ളം ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി പ്രോ​ജ​ക്ട് ഓ​ഫീ​സ് മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ കു​ട്ട​നാ​ട്ടി​ലെ ശേ​ഷി​ക്കു​ന്ന ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.
ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യാ​മെ​ന്നാ​ണ് അ​ഥോ​റി​റ്റി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട പൈ​പ്പു​ക​ൾ ഉ​പേ​ക്ഷി​ച്ച് സ​മാ​ന്ത​ര ലൈ​ൻ വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​യും ന​ട​ക്കു​ന്നി​ല്ല.
ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ പൈ​പ്പ് ലൈ​ൻ മാ​റ്റി​യാ​ൽ മാ​ത്ര​മേ കു​ട്ട​നാ​ട്ടി​ലെ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ക​ഴി​യൂ.