ഡി ​ബ്ലോ​ക്ക് പു​ത്ത​നാ​റാ​യി​രം കാ​യ​ൽ വീ​ണ്ടും കൃ​ഷി​ക്കാ​യി ഒ​രു​ങ്ങു​ന്നു
Friday, July 19, 2019 10:12 PM IST
മ​ങ്കൊ​ന്പ്: നാ​ലു​വ​ർ​ഷ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കൃ​ഷി​യി​റ​ക്കു​ന്ന​തി​നാ​യി ഡി ​ബ്ലോ​ക്ക് പു​ത്ത​നാ​റാ​യി​രം കാ​യ​ൽ ത​യാ​റെ​ടു​ക്കു​ന്നു.

കു​ട്ട​നാ​ട് പാ​ക്കേ​ജ് പ്ര​കാ​രം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പു​റം​ബ​ണ്ട് നി​ർ​മി​ച്ചി​ട്ടും തു​ട​ർ​ച്ച​യാ​യ ര​ണ്ടു വ​ർ​ഷ​ത്തെ മ​ട​വീ​ഴ്ച​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ടെ നാ​ലു​വ​ർ​ഷ​ങ്ങ​ളാ​യി കൃ​ഷി മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ ഏ​റെ നി​രാ​ശ​യി​ലാ​യി​രു​ന്നു. 2015 - 16 വ​ർ​ഷ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ് കാ​യ​ലി​ൽ ആ​ദ്യ മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. പി​ന്നീ​ട് അ​ടു​ത്ത വ​ർ​ഷം പാ​ട​ശേ​ഖ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ട​കു​ത്തി വീ​ണ്ടും പു​ഞ്ച​കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ വി​ത ക​ഴി​ഞ്ഞ് 15 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വീ​ണ്ടും മ​ട​വീ​ഴ്ച​യു​ണ്ടാ​യി. 2017 ന​വം​ബ​ർ ന​വം​ബ​ർ 26 നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തി​യ മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്. ഇ​നി​യൊ​രി​ക്കി​ൽ കൂ​ടി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി മ​ട​കു​ത്തു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി പാ​ട​ശേ​ഖ​ര​സ​മി​തി​ക്കോ, ഇ​വി​ടു​ത്തെ സാ​ധാ​ര​ണ ക​ർ​ഷ​ക​ർ​ക്കോ ഇ​ല്ലാ​യി​രു​ന്നു.

ഇ​തു​മൂ​ലം ഈ ​സീ​സ​ണ​ട​ക്കം തു​ട​ർ​ന്നു​വ​ന്ന ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ഇ​വി​ടെ പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന​തു​മൂ​ലം കൃ​ഷി​ക്കു മാ​ത്ര​മ​ല്ല, പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ലെ താ​മ​സ​ക്കാ​ർ​ക്കും ദു​രി​ത​കാ​ല​മാ​യി​രു​ന്നു. 25 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് കാ​യ​ലി​ന്‍റെ പു​റം​ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന​ത്.

കൃ​ഷി ഉ​പേ​ക്ഷി​ച്ച​തു​മൂ​ലം മ​ഴ​ക്കാ​ല​ത്ത് ഇ​വ​രു​ടെ പ​റ​ന്പി​ലും വെ​ള്ളം നി​റ​യും. ക​ഷ്ട​പ്പെ​ട്ടു ന​ട്ടു​വ​ള​ർ​ത്തി​യ ക​ര​കൃ​ഷി​യും ന​ശി​ക്കു​ന്ന​ത് പ​തി​വാ​യി. 6,000 ഏ​ക്ക​ർ വ​രു​ന്ന കാ​യ​ലി​ൽ 125 ക​ർ​ഷ​ക​രാ​ണു​ള്ള​ത്. ഇ​തി​ൽ 130 പേ​ർ മി​ച്ച​ഭൂ​മി​യാ​യി ല​ഭി​ച്ച ക​ർ​ഷ​ക​രാ​ണു​ള്ള​ത്. പു​റം​ബ​ണ്ടു നി​ർ​മാ​ണ​ത്തി​നാ​യി പ​യ​ൽ ആ​ന്‍റ് സം​വി​ധാ​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ട​വീ​ഴ്ച​യ്ക്കും പാ​ടം വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശി​ടു​ന്ന​തി​നും കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം.

തു​ട​ർ​ച്ച​യാ​യ മ​ട​വീ​ഴ്ച​ക​ളെ​ത്തു​ട​ർ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ കാ​യ​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക​ർ​ഷ​ക​രു​ടെ പ​രാ​തി​ക​ളെ​ത്തു​ട​ർ​ന്ന് മ​ട​വീ​ഴ്ച​യെ അ​തി​ജീ​വി​ക്കു​ന്ന ത​ര​ത്തി​ൽ മ​ട​കു​ത്തു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. 120 മീ​റ്റ​ർ ബ​ണ്ടു നി​ർ​മി​ക്കു​ന്ന​തി​നാ​യി 2.95 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലാ​ണ് പ്ര​ധാ​ന മ​ട​നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നു​പു​റെ ബ​ണ്ടി​ന്‍റെ ഉ​ൾ​വ​ശ​ത്താ​യി ആ​റു​മീ​റ്റ​ർ വീ​തി​യി​ൽ പി​ള്ള​ബ​ണ്ടും നി​ർ​മി​ക്കും.

ഏ​താ​ണ്ട് മു​ക്കാ​ൽ ഭാ​ഗം പ​ണി​ക​ളും പൂ​ർ​ത്തി​യാ​യ മ​ട​നി​ർ​മാ​ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ടു​ത്ത പു​ഞ്ച​കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​ള്ള ഉ​ൽ​സാ​ഹ​ത്തി​ലാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ.