പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ മ​ന​സാ​ന്നി​ധ്യം അ​നു​ജ​ത്തി​ക്കു പു​തു​ജീ​വ​നേ​കി
Thursday, July 18, 2019 11:11 PM IST
മ​ങ്കൊ​ന്പ്: പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ മ​ന​സാ​ന്നി​ധ്യ​ത്തി​ലൂ​ടെ നാ​ലാം​ക്ലാ​സു​കാ​രി​യാ​യ അ​നു​ജ​ത്തി​ക്കു പു​തു​ജീ​വ​ൻ. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ട​ക്ക​രി​ച്ചി​റ ര​തീ​ഷി​ന്‍റെ മ​ക​ൻ അ​ഭി​ഷേ​കി​ന്‍റെ ധൈ​ര്യ​മാ​ണ് അ​നു​ജ​ത്തി ആ​ഷി​മ​യെ നി​ല​യി​ല്ലാ ക​യ​ത്തി​ൽ​നി​ന്നും ജീ​വി​ത​ത്തി​ലേ​ക്കു കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കാ​വാ​ലം ജ​ങ്കാ​ർ ക​ട​വി​നു കി​ഴ​ക്കു​ഭാ​ഗ​ത്താ​യി ന​ട​ന്ന സം​ഭ​വം ന​ട​ന്ന​ത്. എ​ൻ​എ​സ്എ​സ് സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ഷേ​ക് സ​മീ​പ​ത്തു ത​ന്നെ​യു​ള്ള ഗ​വ​എ​ൽ​പി​ജി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന അ​നു​ജ​ത്തി​യെ​യും കൂ​ട്ടി കു​ന്നു​മ്മ​യി​ലു​ള്ള വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ജ​ങ്കാ​ർ ക​ട​വി​ലെ​ത്തി​യ​പ്പോ​ൾ ജ​ങ്കാ​ർ മ​റു​ക​രെ​യി​ലേ​ക്കു പോ​യി. ഈ ​സ​മ​യം അ​നു​ജ​ത്തി​യു​മാ​യി അ​ൽ​പം സൈ​ക്കി​ൾ സ​വാ​രി​യാ​കാ​മെ​ന്നു ക​രു​തി കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ലൂ​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തേ​യ്ക്കു സൈ​ക്കി​ൾ ച​വി​ട്ടി​നീ​ങ്ങി. എ​ന്നാ​ൽ വ​ഴി​യി​ൽ ആ​റ്റ​ലേ​ക്കു ചാ​ഞ്ഞു നി​ൽ​ക്കു​ന്ന തെ​ങ്ങി​ൽ ത​ട്ടി സൈ​ക്കി​ളി​നു പി​ന്നി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ആ​ഷി​മ സ്കൂ​ൾ​ബാ​ഗു​ൾ​പ്പ​ടെ സ​മീ​പ​ത്തെ ആ​റ്റി​ലേ​ക്കു വീ​ണു. ര​ക്ഷ​യ്ക്കാ​യി ചു​റ്റും നോ​ക്കി​യ അ​ഭി​ഷേ​കി​ന് ആ​രെ​യും കാ​ണാ​നാ​യി​ല്ല. ഈ ​സ​മ​യം ആ​ല​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നും ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ആ​ഴ​മു​ള്ള ആ​റ്റി​ൽ മു​ങ്ങി​പ്പൊ​ങ്ങു​ന്ന കു​ഞ്ഞി​പ്പെ​ങ്ങ​ളെ​ക്ക​ണ്ട അ​ഭി​ഷേ​കി​ന് പി​ന്നെ അ​ധി​ക​മൊ​ന്നു​മാ​ലോ​ചി​ക്കാ​തെ ആ​റ്റി​ലേ​ക്കു ചാ​ടി.
സ്കൂ​ൾ ബാ​ഗും, സൈ​ക്കി​ളും ആ​റ്റി​ലേ​ക്കു വീ​ണു. ആ​ഷി​മ​യു​ടെ ബാ​ഗ് ഇ​തി​ന​കം കൈ​യി​ൽ നി​ന്നും പി​ടി​വി​ട്ട് ഒ​ഴു​ക്കി​ൽ​പെ​ട്ടി​രു​ന്നു. മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന അ​നു​ജ​ത്തി​യെ ഏ​ട്ട​ൻ ക​ഴു​ത്ത​റ്റം വെ​ള്ള​ത്തി​ൽ നി​ന്നു​കൊ​ണ്ട് ഒ​ഴു​ക്കി​ൽ​പെ​ടാ​തെ പി​ടി​ച്ചു നി​ർ​ത്തി. എ​ന്നാ​ൽ സ​മീ​പ​ത്തു ക​ട​വി​ല്ലാ​ത്ത​തും, ക​ൽ​ക്കെ​ട്ടി​ന് ഒ​രാ​ൾ പൊ​ക്ക​മു​ള്ള​തും മൂ​ലം ഇ​രു​വ​ർ​ക്കും ക​ര​യ്ക്കു ക​യ​റാ​നാ​യി​ല്ല.
ഈ ​സ​മ​യം ബ​ഹ​ളം കേ​ട്ട ഓ​ടി​യെ​ത്തി സ​മീ​പ​ത്തെ വീ​ട്ടി​ലെ സ്ത്രീ​ക​ൾ ഇ​രു​വ​രെ​യും കൈ​പി​ടി​ച്ചു ക​ര​യ്ക്കു ക​യ​റ്റി. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ജ​ങ്കാ​ർ ക​ട​വി​ലെ ക​ച്ച​വ​ട​ക്കാ​രെ​ത്തി​യാ​ണ് സൈ​ക്കി​ളും സ്കൂ​ൾ ബാ​ഗു​ക​ളും ആ​റ്റി​ൽ നി്ന്നും ​ക​ര​യ്ക്കെ​ത്തി​ച്ച​ത്. പി​ന്നീ​ട് സ​മീ​പ​വാ​സി​ക​ൾ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​താ​വ് സൗ​മ്യ​യെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും വീ​ട്ടി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.