റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വലിയ കു​ഴി ജ​ന​ങ്ങ​ൾ​ക്കു ത​ല​വേ​ദ​ന​യാ​കു​ന്നു
Thursday, July 18, 2019 11:05 PM IST
ചേ​ർ​ത്ത​ല: വ​ട​ക്കേ അ​ങ്ങാ​ടി​ക്ക​വ​ല​യി​ൽ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വലിയ കു​ഴി ജ​ന​ങ്ങ​ൾ​ക്ക് ത​ല​വേ​ദ​ന​യാ​കു​ന്നു. ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടി​യാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​ത്. ഇ​തോ​ടെ റോ​ഡ് പ​കു​തി​ഭാ​ഗം ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ത്ത് റോ​ഡി​നു വീ​തി കു​റ​വാ​യ​തി​നാ​ൽ ട്രാ​ഫി​ക് ബ്ലോ​ക്ക് മൂ​ലം ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടി റോ​ഡു​ത​ക​രു​ക​യും ഭീ​മാ​കാ​ര​മാ​യ ഗ​ർ​ത്തം രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

ഇ​തേ തു​ട​ർ​ന്ന് ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ ചു​റ്റി​നു​മാ​യി ഇ​രു​ന്പു​ക​ന്പി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​രു​ന്പു​ക​ന്പി​ക​ൾ ചു​വ​ന്ന റി​ബ​ണ്‍​കൊ​ണ്ട് ബ​ന്ധി​പ്പി​ച്ച നി​ല​യി​ലാ​ണ്. ഒ​രു ബ​സ് പോ​ലും ക​ഷ്ട​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ര​ണ്ടു ബ​സു​ക​ൾ ഒ​രേ​സ​മ​യം വ​ന്നാ​ൽ ഇ​വി​ടെ ബ്ലോ​ക്കാ​യി മാ​റും. ഇ​തി​നി​ട​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും വി​വി​ധ ദി​ശ​ക​ളി​ൽ നി​ന്നാ​യി എ​ത്തു​ന്പോ​ൾ പ്ര​ദേ​ശം മൊ​ത്തം ബ്ലോ​ക്കാ​യി മാ​റും. ഒ​രു വാ​ഹ​നം ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ട്ടാ​ൽ ചു​രു​ങ്ങി​യ​ത് 30 മി​നി​റ്റെ​ങ്കി​ലും റോ​ഡി​ൽ കി​ട​ക്കേ​ണ്ടി​വ​രും. ഇ​വി​ടെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ണ്ടെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം​മൂ​ലം ട്രാ​ഫി​ക് ന​ല്ല രീ​തി​യി​ൽ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. സ്കൂ​ൾ, കോ​ള​ജ് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ഇ​വി​ടം. ഈ ​പ്ര​ദേ​ശ​ത്ത് ഏ​റ്റ​വു​മ​ധി​കം തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ്. ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളും, കെഎസ്ആ​ർ​ടി​സി ബ​സു​ക​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള​ധി​ക​വും ഈ ​ജം​ഗ്ഷ​നി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​വു​ന്ന​ത്.

റോ​ഡി​ലെ കു​ഴി ഇ​പ്പോ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ​വ​ർ​ക്കും ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്. ജ​പ്പാ​ൻ പൈ​പ്പ് പൊ​ട്ടാ​നു​ള്ള കാ​ര​ണ​മാ​യി ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത് നി​ല​വാ​രം ഇ​ല്ലാ​ത്ത പൈ​പ്പ് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന​താ​ണ്. ഈ ​പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​വാ​ൻ നാ​ളു​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​റ​യ​ുന്ന​ത്. പൊ​തു​മ​രാ​മ​ത്ത് നി​യ​മ​പ്ര​കാ​രം പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​ർ​ന്നാ​ൽ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​തി​ന് വാ​ട്ട​ർ അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്ന് അ​നു​വാ​ദം വാ​ങ്ങ​ണ​മെ​ന്ന​താ​ണ്.

കൂ​ടാ​തെ അ​വി​ടെ റോ​ഡ് പൊ​ളി​ക്കു​ന്ന​തി​നു​ണ്ടാ​യ ന​ഷ്ടം വാ​ട്ട​ർ അ​ഥോ​റി​റ്റി​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ൽ എ​ഗ്രി​മെ​ന്‍റ് ചെ​യ്യ​ണം. ഇ​തി​നാ​യി സ്ഥ​ലം എം​എ​ൽ​എ​യു​ടെ​യോ ചെ​യ​ർ​മാ​ന്‍റെ​യോ അ​നു​വാ​ദം വാ​ങ്ങ​ണം. ഇ​ത് കാ​ല​താ​മ​സ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് പ​റ​യു​ന്നു.

എ​ന്നാ​ൽ വ​ട​ക്കേ അ​ങ്ങാ​ടി ക​വ​ല​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി പൈ​പ്പ് പൊ​ട്ടി​യ സ്ഥ​ലം അ​റ്റ​കു​റ്റ​പ​ണി ചെ​യ്ത് എ​ത്ര​യും വേ​ഗം ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ശക്ത​മാ​വു​ക​യാ​ണ്.