പൂ​ച്ചാ​ക്ക​ൽ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Thursday, July 18, 2019 11:05 PM IST
പൂ​ച്ചാ​ക്ക​ൽ: പൂ​ച്ചാ​ക്ക​ലി​ലെ അ​ത്യാ​ധു​നി​ക മാ​ർ​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ക​ട​മു​റി​യു​ടെ​യും മ​റ്റും നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ച്ചു. പ്ര​ധാ​ന ഹാ​ളി​ൽ ചെ​റി​യ നി​ർ​മാ​ണ ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.

മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം മ​ത്സ്യ ലേ​ലം ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നും മ​റു ഭാ​ഗം പ​ച്ച​ക്ക​റി​ക​ൾ ലേ​ലം ചെ​യ്യു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​യ​റിം​ഗ് ജോ​ലി​ക​ളും കാ​ന​യു​ടെ ന​വീ​ക​ര​ണ​വു​മെ​ല്ലാം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച ക​ട​മു​റി​യു​ടെ ഷ​ട്ട​റു​ക​ളു​ടെ അ​ടി​ഭാ​ഗ​മെ​ല്ലാം ദ്ര​വി​ച്ചു​പോ​യ​തി​നാ​ൽ ഇ​വ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ത​റ​ക​ൾ​ക്ക് കോ​ണ്‍​ക്രീ​റ്റ് ക​ട്ട​ക​ളാ​ണ് വി​രി​ച്ചി​രി​ക്കു​ന്ന​ത്. ശു​ചി​മു​റി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പൂ​ച്ചാ​ക്ക​ൽ മ​ത്സ്യ​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ലാ​ണ്. ലോ​ക ബാ​ങ്ക് തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് തി​രി​ച്ച​ട​ക്കേ​ണ്ട​ത​ല്ലാ​ത്ത ഒ​രു കോ​ടി രൂ​പ​യാ​ണ് മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഓ​ട​യു​ടെ നി​ർ​മാ​ണം ആ​ദ്യം പൂ​ർ​ത്തി​ക​രി​ച്ചെ​ങ്കി​ലും അ​ശാ​സ്ത്രി​യ​മാ​യ നി​ർ​മാ​ണ​മാ​യ​തി​നാ​ൽ ഓ​ട​യി​ലൂ​ടെ മ​ലി​ന​ജ​ലം ഒ​ഴു​കിപ്പോകു​ന്നി​ല്ലാ എ​ന്ന് നാ​ട്ടു​കാ​ർ​ക്ക് ആ​ക്ഷേ​പം ഉ​ണ്ട്. വേ​ന്പ​നാ​ട്ടു കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ പൂ​ച്ചാ​ക്ക​ൽ തോ​ട്ടി​ലെ​ക്കാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​കിപ്പോ​കു​ന്ന​തി​നാ​യി ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഒ​ഴു​കിപ്പോ​കു​ന്ന ഭാ​ഗം ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തു​മൂ​ല​മാ​ണ് വെ​ള്ളം ഒ​ഴു​കി പോ​കാ​തെ കെ​ട്ടി നി​ൽ​ക്കു​ന്നു​ണ്ട്. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ​യു​ള്ളു നി​ല​വി​ലെ മ​ലി​ന​ജ​ലം ഒ​ഴു​കി പോ​കു​ക​യു​ള്ളൂ.

മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മാ​കു​ന്ന​തോ​ടെ തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സു​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും.

അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്ന് തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് പ​റ​ഞ്ഞു.