പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Wednesday, July 17, 2019 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. പു​ത്ത​ൻ​കാ​വ് പൂ​വേ​ലി​പ്പീ​ടി​ക​യി​ൽ പി.​ജെ.​നൈ​നാ​ൻ - ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റെ​ഞ്ചി നൈ​നാ​ൻ (35) നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ന്പാ​ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ണാ​താ​യ​ത്. പു​ത്ത​ൻ​കാ​വ് പ​ള്ളി​പ്പ​ടി​ക്ക​ട​വി​നു സ​മീ​പ​ത്ത് (അ​ത്തി​ക്ക​യ​ത്തി​ൽ നി​ന്നും) ഇ​ന്ത്യ​ൻ നേ​വി​യു​ടെ 12 അം​ഗ സം​ഘം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
കൊ​ച്ചി നേ​വ​ൽ ബേ​സി​ൽ നി​ന്നും 12 അം​ഗ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് റെ​ഞ്ചി​യെ ക​ണ്ടെ​ത്തി​യ​ത്. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ,വാ​ർ​ഡ് കൗ​സി​ല​റും ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ വ​ത്സ​മ്മ ഏ​ബ്ര​ഹാം എ​ന്നി​വ​ർ തെ​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കി. പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.
സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​പു​ത്ത​ൻ​കാ​വ് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ.(​കു​റ്റി​യി​ൽ പ​ള്ളി). സ​ഹോ​ദ​രി: മ​ഞ്ജു.