മ​ന്ത്രി​ക്ക് അ​സൗ​ക​ര്യം, വൈ​ദ്യു​തി ഓ​ഫീ​സ് നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മാ​റ്റി
Wednesday, July 17, 2019 10:34 PM IST
കാ​യം​കു​ളം: വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​യം​കു​ളം വൈ​ദ്യു​തി ഓ​ഫീ​സ് കെ​ട്ടി​ട സ​മു​ച്ച​തി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​യം​കു​ളം കാ​ദീ​ശാ പ​ള്ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.​
എ​ന്നാ​ൽ പ​രി​പാ​ടി​ക്ക് എ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ച്ച​യോ​ടെ മ​ന്ത്രി ഓ​ഫീ​സി​ൽ നി​ന്നും അ​റി​യി​പ്പ് എ​ത്തു​ക​യാ​യി​രു​ന്നു. പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പ​ക​ര​ക്കാ​രാ​കേ​ണ്ട എം​പി ലോ​ക്സ​ഭാ സ​മ്മേ​ള​ന​ത്തി​ലും എം​എ​ൽ​എ സ്വ​കാ​ര്യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ണ്ഡ​ല​ത്തി​ലി​ല്ലാ​ത്ത​തും ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മാ​യി. ഇ​തോ​ടെ​യാ​ണ് പ​രി​പാ​ടി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
പ​രി​പാ​ടി മാ​റ്റി​യ​ത​റി​യാ​തെ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ര​ട​ക്കം നി​ര​വ​ധി പേ​രാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ എ​ത്തി നി​രാ​ശ​യോ​ടെ മ​ട​ങ്ങി​യ​ത്. കാ​യം​കു​ള​ത്തേ​ക്ക് പ​രി​പാ​ടി​ക്ക് വ​രാ​നാ​യി പു​റ​പ്പെ​ടു​ന്ന​തി​നി​ട​യി​ൽ മ​ന്ത്രി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ​താ​ണ് അ​സൗ​ക​ര്യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ ശേ​ഷം പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. കാ​യം​കു​ള​ത്ത് പു​തി​യ വൈ​ദ്യു​തി കോ​പ്ല​ക്സ് നി​ർ​മി​ക്കാ​ൻ 81 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് ന​ൽ​കി​യ​ത്. നി​ല​വി​ലെ കെ​ട്ടി​ടം പ​ഴ​ക്കം ചെ​ന്ന​തും ഇ​ടി​ഞ്ഞു പോ​കാ​റാ​യ​തും ആ​യ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി നി​ല​നി​ർ​ത്തു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് പു​തി​യ ഓ​ഫീ​സ് സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​സ​മീ​പ​മു​ള്ള 17 സെ​ന്‍റ്് സ്ഥ​ല​ത്ത് 239 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ര​ണ്ടു​നി​ല​ക​ളി​ലാ​യി​ട്ടാ​ണ് കെ​ട്ടി​ട​സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്.