അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ നേ​പ്പാ​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ
Wednesday, July 17, 2019 10:34 PM IST
കാ​യം​കു​ളം: വാ​ട​ക വീ​ട്ടി​ൽ അ​മ്മ​യ്ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ നേ​പ്പാ​ൾ സ്വ​ദേ​ശി​നി​യാ​യ 13 കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം യു​വാ​വ് അ​റ​സ്റ്റി​ൽ.
കാ​യം​കു​ളം കൃ​ഷ്ണ​പു​രം കി​ഴ​ക്കേ​വീ​ട്ടി​ൽ നി​ധീ​ഷ് മോ​ഹ​ൻ (21) നെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​യം​കു​ള​ത്തു​ള്ള ഒ​രു ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന നേ​പ്പാ​ൾ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11: 30 ഓ​ടെ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് വീ​ടി​നു താ​ഴെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് മ​ന​സി​ലാ​ക്കി​യ പ്ര​തി​ചാ​രി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​ട​ക്കു​ക​യും അ​മ്മ​ക്കൊ​പ്പം കി​ട​ന്നു​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ബ​ഹ​ളം കേ​ട്ട് പി​താ​വും അ​യ​ൽ​വാ​സി​ക​ളും ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി ക​ട​ന്നു ക​ള​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​യം​കു​ളം എ​സ്ഐ ഷാ​രോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.