വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ സാ​മൂ​ഹി​ക ന​വോ​ഥാ​ന കേ​ന്ദ്ര​ങ്ങ​ളാ​ക​ണം: മാ​ർ. തി​മ​ഥി​യോ​സ്
Wednesday, July 17, 2019 10:34 PM IST
ചെ​ങ്ങ​ന്നൂ​ർ: സ​മൂ​ഹ​ത്തോ​ട് പ്ര​തി​ബ​ന്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രി​ക്ക​ണം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ ന​ട​ക്കേ​ണ്ട​തെ​ന്ന് മാ​ർ​ത്തോ​മ സ​ഭ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ദ്ധ്യ​ക്ഷ​ൻ തോ​മ​സ് മാ​ർ. തി​മ​ഥി​യോ​സ് എ​പ്പി​സ്കോ​പ്പാ.
നന്മ​പ്ര​സ​രി​പ്പി​ക്കു​ന്ന മാ​ന​വ നി​ർ​മാ​ണ ശാ​ല​ക​ളാ​യി ഓ​രോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. വെ​ണ്‍​മ​ണി മാ​ർ​ത്തോ​മ്മാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​നേ​ജ​ർ ലീ​ലാ​മ്മ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചെ​യ​ർ​മാ​ൻ റ​വ.​വി.​ടി.​ജോ​സ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ലെ​ജു കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യ് കെ.​കോ​ശി, പ്രി​ൻ​സി​പ്പ​ൽ ജി​ജി മാ​ത്യു സ്ക്ക​റി​യ, പ്ര​ധാ​നാ​ധ്യാ​പി​ക ബി​നു​മോ​ൾ കെ. ​കോ​ശി, ഷാ​ജി ഉ​മ്മ​ൻ, ടി.​കെ.​സൈ​മ​ണ്‍, മ​റി​യാ​മ്മ ഉ​മ്മ​ൻ, പ്ര​ഫ: ആ​ർ. രാ​ജ​ഗോ​പാ​ൽ, മാ​ത്യു​ദാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.