കെഎസ്ഇ​ബി ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Tuesday, July 16, 2019 10:30 PM IST
മ​ങ്കൊ​ന്പ്: വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൈ​ന​ക​രി യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഐ​സ്ഇ​ബി ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. മു​ൻ എം​എ​ൽ​എ ഡി.​സു​ഗ​ത​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി​ബി​ച്ച​ൻ കാ​ളാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ണ്‍​ഗ്ര​സ് നോ​ർ​ത്ത് ബ്ലോ​ക്കു ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ചേ​ക്കോ​ട​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് മ​ണ്ഡ​ലം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മ​ധു.​സി.​കൊ​ള​ങ്ങ​ര, ഡി.​ലോ​ന​പ്പ​ൻ, പി.​ആ​ർ മ​നോ​ജ്, ഡി.​ജോ​സ​ഫ്, നോ​ബി​ൻ.​പി.​ജോ​ണ്‍, മാ​ത്യൂ​സ് തെ​ക്കേ​പ്പ​റ​ന്പ​ൻ, ആ​ഗ്ന​സ് ഗ്രി​ഗ​റി, ജെ​സി ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.