ആ​പ​ത്തി​ൽ കൈ​ത്താ​ങ്ങാ​യ അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്ക് ു കു​ടും​ബ​ത്തി​ന്‍റെ ആ​ദ​രം
Tuesday, July 16, 2019 10:27 PM IST
ചേ​ർ​ത്ത​ല: ര​ണ്ടു​പ്രാ​വ​ശ്യ​വും മ​ര​ണ​ത്തി​ൽ​നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്ക് ഒ​രു കു​ടും​ബ​ത്തി​ന്‍റെ ആ​ദ​രം. ക​ണി​ച്ചു​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ബാ​ബു​രാ​ജ് സാ​റും ഭാ​ര്യ ഗീ​ത​യും ഉ​പ​ഹാ​ര​വു​മാ​യി ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ​ത്. 2016 ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ലെ ഒ​രു രാ​ത്രി​യി​ലാ​ണ് ബാ​ബു​രാ​ജി​ന് വ​ല്ലാ​ത്ത നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്.
സ​ഹാ​യ​ത്തി​നാ​യി ഭാ​ര്യ ഗീ​ത 108 മു​ത​ൽ പ​ല ഫോ​ണ്‍ ന​ന്പ​രി​ലും വി​ളി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ബാ​ബു​രാ​ജ് അ​പ്പോ​ഴേ​ക്കും വേ​ദ​ന​കൊ​ണ്ട് പു​ള​യു​ക​യാ​യി​രു​ന്നു. കു​റെ ന​ന്പ​രി​ൽ വി​ളി​ച്ച കൂ​ട്ട​ത്തി​ൽ 101 ന​ന്പ​രി​ലും വി​ളി​ച്ചു. ആ ​കോ​ൾ ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഫോ​ണി​ലേ​ക്കാ​ണ് വ​ന്ന​ത്. എ​ന്നാ​ൽ ആ ​രാ​ത്രി​യി​ൽ ആം​ബു​ല​ൻ​സ് ഇ​ല്ലാ​യി​രു​ന്നു. ഒ​രു വീ​ട്ട​മ്മ​യു​ടെ രോ​ദ​ന​വും അ​വ​രു​ടെ കു​ടും​ബ​നാ​ഥ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന​യും അ​വ​രെ പെ​ട്ടെ​ന്ന് ക​ർ​മ​നി​ര​ത​രാ​ക്കി. സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ജീ​പ്പി​ൽ എ​ത്ര​യും​വേ​ഗം ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലെ​ത്തു​ക​യും രോ​ഗി​യെ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. രോ​ഗി​യെ എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തി​ലാ​ണ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​നി​ട​യാ​യ​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. പി​ന്നീ​ട് 2017 ലും ​ഇ​തേ പോ​ലെ സം​ഭ​വം ഉ​ണ്ടാ​യി. അ​പ്പോ​ഴും ചേ​ർ​ത്ത​ല അ​ഗ്നി​ശ​മ​ന​സേ​ന​യെ അ​റി​യി​ക്കു​ക​യും അ​വ​രെ​ത്തി ബാ​ബു​രാ​ജി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​യു​മാ​യി​രു​ന്നു.
അ​ന്ന​ത്തെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ൾ​ക്ക് യാ​തൊ​രു പ്ര​ത്യേ​ക​ത​യും അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ​ക്ക് തോ​ന്നി​യി​ല്ല. എ​ല്ലാ ദി​വ​സ​ത്തെ​യും പോ​ലെ ഒ​രു ജീ​വ​ൻ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​യി മാ​ത്ര​മാ​ണ് അ​വ​ർ ക​ണ്ട​ത്. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷം അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഉ​പ​ഹാ​ര​വു​മാ​യി എ​ത്തി​യ കു​ടും​ബ​ത്തെ ക​ണ്ട് അ​വ​ർ അ​ത്ഭു​ത​പ്പെ​ട്ടു.
കാ​ല​ങ്ങ​ൾ ഒ​രു​പാ​ട് പി​ന്നി​ട്ട​തി​നാ​ൽ സം​ഭ​വം അ​വ​ർ മ​റ​ന്നി​രു​ന്നു. ബാ​ബു​സാ​റും ഭാ​ര്യ ഗീ​ത​യും അ​ന്ന​ത്തെ ആ ​സം​ഭ​വ​ത്തെ കു​റി​ച്ച് അ​വ​രെ ഓ​ർ​മി​പ്പി​ക്കു​ക​യും സേ​ന​യു​ടെ കൃ​ത്യ സ​മ​യ​ത്തെ ഇ​ട​പെ​ട​ലാ​ണ് ആ ​കു​ടും​ബ​ത്തെ ര​ക്ഷി​ച്ച​തെ​ന്നു​മു​ള്ള വാ​ക്കു​ക​ൾ സേ​നാം​ഗ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത​താ​യി.