ലീ​ഗി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി ആ​യാ​പ​റ​ന്പ് പാ​ണ്ടി ചു​ണ്ട​ൻ
Tuesday, July 16, 2019 10:27 PM IST
ആ​ല​പ്പു​ഴ: ചാ​ന്പ്യ​ൻ​സ് ബോ​ട്ട് റെ​യ്സ് ലീ​ഗ്-​സി​ബി​എ​ല്ലി​ൽ ക​ഴി​ഞ്ഞ നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ലെ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ ത​ങ്ങ​ളെ കൂ​ടി പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​യാ​പ​റ​ന്പ് പാ​ണ്ടി ചു​ണ്ട​ൻ​വ​ള്ളം സ​മി​തി. 2018-ലെ ​നെ​ഹ്റു​ട്രോ​ഫി​യി​ലെ ചു​ണ്ട​ൻ​വ​ള്ള മ​ത്സ​ര​ത്തി​ൽ സ​മ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ദ്യ ഒ​ന്പ​തു​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി സി​ബി​എ​ൽ മ​ത്സ​രം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ വ​ള്ള​ങ്ങ​ൾ മാ​റി ക്ല​ബു​ക​ൾ​ക്ക് പ്രാ​ധാ​ന്യ​മാ​യ​തോ​ടെ ത​ങ്ങ​ൾ ത​ഴ​യ​പ്പെ​ട്ട​താ​യി ആ​യാ​പ​റ​ന്പ് പാ​ണ്ടി ചു​ണ്ട​ൻ​വ​ള്ളം സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ ആ​ദ്യ ഒ​ന്പ​തു​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രി​ൽ ത​ങ്ങ​ളൊ​ഴി​കെ​യു​ള്ള എ​ട്ടു ചു​ണ്ട​ൻ​വ​ള്ള​ങ്ങ​ളും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​തി​ൽ ഏ​ഴു​പേ​രും ക്ല​ബു​ക​ൾ മാ​റി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​ത​വ​ണ ത​ങ്ങ​ൾ​ക്കാ​യി തു​ഴ​ഞ്ഞ യു​ബി​സി കൈ​ന​ക​രി മ​റ്റൊ​രു വ​ള്ള​ത്തി​ലാ​ണ് തു​ഴ​യു​ന്ന​തെ​ന്ന​ത്.
ആ​യാ​പ​റ​ന്പ് പാ​ണ്ടി​ക്ക് പ​ക​രം പു​തി​യ ചു​ണ്ട​ൻ വ​ള്ള​മാ​ണ് മ​ത്സ​ര​രം​ഗ​ത്തേ​ക്കെ​ത്തു​ന്ന​ത്. സി​ബി​എ​ല്ലി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഒ​ന്പ​തു ക്ല​ബു​ക​ൾ​ക്ക് അ​വ​ർ​ക്കി​ഷ്ട​മു​ള്ള വ​ള്ള​ങ്ങ​ളി​ൽ തു​ഴ​യാ​മെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ളെ പു​റ​ത്തി​രു​ത്തു​ന്ന​തി​ലേ​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് തെ​റ്റാ​യ കീ​ഴ് വ​ഴ​ക്ക​മാ​ണ്. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ വെ​റും ഉ​പ​ക​ര​ണ​ങ്ങ​ളെ​ന്ന ത​ര​ത്തി​ൽ കാ​ണു​ന്ന​ത് ക​ര​ക്കാ​രു​ടെ വി​കാ​ര​ത്തി​നെ​തി​രാ​യ ഒ​ന്നാ​ണ്. ഇ​ക്കു​റി നെ​ഹ്റു​ട്രോ​ഫി​യി​ൽ മ​ത്സ​രി​ക്കു​ന്ന ആ​യാ​പ​റ​ന്പ് പാ​ണ്ടി​ക്കു വേ​ണ്ടി ജോ​ഷി​കാ​വാ​ലം നേ​തൃ​ത്വം ന​ല്കു​ന്ന പു​ന്ന​മ​ട ബോ​ട്ട്ക്ല​ബാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്കു കൂ​ടി സി​ബി​എ​ല്ലി​ൽ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം മ​ന്ത്രി​യേ​യ​ട​ക്കം ധ​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ചു​ണ്ട​ൻ വ​ള്ള ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ക​ഐ​സ്ബി​ആ​ർ​എ​യ്ക്ക് പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് ആ​യാ​പ​റ​ന്പ് പാ​ണ്ടി​യെ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ഇ​വ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ത്സ​രി​ക്കു​ന്ന ക്ല​ബു​ക​ളോ​ടോ മ​റ്റു​ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളോ​ടോ ത​ങ്ങ​ൾ​ക്ക് വി​രോ​ധ​മൊ​ന്നു​മി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ യു​ബി​സി കൈ​ന​ക​രി​യെ കൊ​ണ്ടു തു​ഴ​യി​ച്ച​തി​ല​ട​ക്കം ഭീ​മ​മാ​യ തു​ക​യാ​ണ് സ​മി​തി​ക്ക് ചെ​ല​വാ​യ​ത്. സി​ബി​എ​ല്ലി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ക​യൊ​ക്കെ ഉ​പ​യോ​ഗി​ച്ച് ക​ട​ത്തി​ന്‍റെ ആ​ധി​ക്യം കു​റ​യ്ക്കാ​മെ​ന്നാ​യി​രു​ന്നു ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ യു​ബി​സി ഇ​ക്കു​റി പു​തി​യ വ​ള്ള​ത്തി​നാ​യാ​ണ് തു​ഴ​യു​ന്ന​ത്. അ​ഥ​വാ വ​ള്ള​ത്തി​ന് കു​ഴ​പ്പ​മു​ണ്ടെ​ങ്കി​ൽ ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി പ​രി​ശോ​ധി​ക്കാ​വു​ന്ന​ത​ല്ലേ​യു​ള്ളൂ​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​ക്കും ധ​ന​മ​ന്ത്രി​ക്കും ടൂ​റി​സം മ​ന്ത്രി​ക്കും ടൂ​റി​സം ഡ​യ​റ​ക്ട​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​വേ​ദ​ന​വും ന​ല്കി. പ​ങ്കെ​ടു​പ്പി​ച്ചി​ല്ലെ​ങ്കി​ൽ എ​ട്ടു​ചു​ണ്ട​നു​ക​ളും സി​ബി​എ​ല്ലി​ൽ പ​ങ്കെ​ടു​ത്തേ​ക്കി​ല്ല. തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കേ​ണ്ടി വ​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ബി മാ​ത്യു, സെ​ക്ര​ട്ട​റി എ​ൻ. രാ​ജ​പ്പ​ൻ ആ​ചാ​രി, വൈ​സ്പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.