സീ​സ​ണി​ലെ ജ​ല​പ്പൂ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, July 15, 2019 10:28 PM IST
മ​ങ്കൊ​ന്പ്: വ​ള​ളം​ക​ളി പ്രേ​മി​ക​ളെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി മൂ​ല​ക്കാ​ഴ്ച​യോ​ടെ സീ​സ​ണി​ലെ ജ​ല​പ്പൂ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് തെ​ളി​ഞ്ഞ ആ​കാ​ശ​ത്തി​നു​കീ​ഴി​ൽ ന​ട​ന്ന മ​ത്സ​രം ക​ണാ​ൻ സ​മീ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​പോ​ലും ജ​ലോ​ൽ​സ​വ പ്രേ​മി​ക​ളെ​ത്തി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ങ്ങ​ൾ മ​ൽ​സ​വ​ള്ളം​ക​ളി​യു​ടെ നി​റം​കെ​ടു​ത്തി​യെ​ങ്കി​ൽ ഇ​ത്ത​വ​ണ ശു​ഭ​വാ​ർ​ത്ത​ക​ളോ​ടെ​യാ​ണ് സീ​സ​ണാ​രം​ഭി​ക്കു​ന്ന​ത്.
സി​ബി​എ​ല്ലി (ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ്്) ന്‍റെ വ​ര​വ് കേ​ര​ള​ത്തി​ലെ ജ​ല​മേ​ള​ക​ൾ​ക്ക് ക​രു​ത്തു പ​ക​രും. വ​ള്ളം​ക​ളി​യി​ൽ പ്ര​ഫ​ഷ​ണ​ലി​സം കൈ​വ​രു​ന്ന​തോ​ടെ കൂ​ടു​ത​ൽ പ​ണ​വും, മി​ക​ച്ച ടീ​മു​ക​ളും ക​ട​ന്നു​വ​രും. കു​ട്ട​നാ​ടി​ന് കൂ​ടു​ത​ൽ മ​ൽ​സ​ര​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന​ത്. മ​ൽ​സ​ര​വ​ള്ളം​ക​ളി​യു​ടെ ഈ​റ്റ​ല്ല​ത്തി​ന് ആ​വേ​ശം പ​ക​രു​ന്നു. ഇ​ട​യ്ക്കു​വ​ച്ച മു​ട​ങ്ങി​പ്പോ​യ പു​ളി​ങ്കു​ന്ന് രാ​ജീ​വ് ഗാ​ന്ധി ട്രോ​ഫി വ​ള്ളം​ക​ളി​ക്കും സി​ബി​എ​ല്ലി​ലൂ​ടെ പു​ന​ർ​ജ·ം ല​ഭി​ക്കും. നെ​ഹ്രു ട്രോ​ഫി​ക്കു ശേ​ഷം വ​രു​ന്ന, ഓ​ഗ​സ്റ്റു​മാ​സ​ത്തി​ലെ മൂ​ന്നാം ശ​നി​യാ​ഴ്ച​യാ​ണ് പു​ളി​ങ്കു​ന്നി​ലെ ജ​ല​മേ​ള ന​ട​ക്കു​ക. ലീ​ഗി​ലൂ​ടെ വ​ള​ളം​ക​ളി​യു​ടെ മ​ടി​ത്ത​ട്ടെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കൈ​ന​ക​രി​യി​ലാ​ണ് പു​തി​യ മ​ത്സ​ര​വേ​ദി ഒ​രു​ങ്ങു​ക. കൈ​ന​ക​രി​യാ​റ്റി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് മ​ത്സ​രം ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ലീ​ഗ് വ​രു​ന്ന​തോ​ടെ വി​ര​സ​ത ഒ​ഴി​വാ​ക്കാ​നാ​കും. ഇ​തോ​ടെ ജ​ലോ​ൽ​സ​വ​പ്രേ​മി​ക​ൾ​ക്ക് മി​ക​ച്ച മ​ൽ​സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നാ​കും. മി​ക​ച്ച വേ​ഗ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലീ​ഗി​ലേ​ക്കു ടീ​മു​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. സ്പോ​ണ്‍​സ​ർ​മാ​ർ രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്കും സാ​ന്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്