നൈ​പു​ണ്യ​യി​ൽ വി​ദ്യാ​രം​ഭം
Monday, July 15, 2019 10:28 PM IST
ചേ​ർ​ത്ത​ല: നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​രം​ഭം-2019 സം​ഘ​ടി​പ്പി​ച്ചു. നൈ​പു​ണ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബൈ​ജു ജോ​ർ​ജ് പൊ​ന്തേ​ന്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്യാ​ഷ് അ​വാ​ർ​ഡും ഫ​ല​ക​വും ന​ൽ​കി അ​നു​മോ​ദി​ച്ചു.
അ​സി. എ​ക്സി. ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ല്ല​റ​യ്ക്ക​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പു​ഷ്പ ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്വാ​ഗ​ത​വും കോ​ളേ​ജ് ഡീ​ൻ ഡോ. ​ഉ​മ്മ​ൻ​മാ​മ്മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.