റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​രെ ഒ​ഴി​വാ​ക്കി അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി
Monday, July 15, 2019 10:27 PM IST
ചേ​ർ​ത്ത​ല: മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ റേ​ഷ​ൻ വാ​ങ്ങാ​ത്ത എ​ഴു​പ​തി​നാ​യി​രം പേ​രെ ഒ​ഴി​വാ​ക്കി പു​തി​യ അ​ർ​ഹ​രെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളെ​കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ​യും സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. റേ​ഷ​ൻ ക​ട​ക​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​വ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക് മു​ഴു​വ​നും റേ​ഷ​ൻ ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​വെ​ന്ന് ക​ട​ക്കാ​ർ ഉ​റ​പ്പാ​ക്ക​ണം. വാ​ങ്ങാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ വി​ളി​ച്ചു​പ​റ​ഞ്ഞ് വാ​ങ്ങി​പ്പി​ക്ക​ണം. റേ​ഷ​ൻ വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കേ​ന്ദ്ര​വി​ഹി​തം കു​റ​യു​വാ​നും ഇ​ട​യാ​വും. റേ​ഷ​ൻ ക​ട​ക​ളി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ​ക്കൊ​പ്പം മ​ണ്ണെ​ണ്ണ സൂ​ക്ഷി​ക്ക​രു​ത്. ക​ട​ക​ൾ വൃ​ത്തി​യും ഭം​ഗി​യു​മാ​യി​രി​ക്ക​ണം. റേ​ഷ​ൻ ക​ട​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​ത്. ഇ​ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ വ​രു​മാ​ന വ​ർ​ധ​ന​വി​നും സ​ഹാ​യി​ക്കും.
റേ​ഷ​ൻ ക​ട​ക​ളി​ൽ മി​നി എ​ടി​എം സ്ഥാ​പി​ക്കു​ന്ന​തി​ന് കാ​ന​റ ബാ​ങ്കു​മാ​യി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​ർ റാം ​മോ​ഹ​ൻ, ആ​ർ.​എ​ൻ സ​തീ​ഷ്, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ എ.​മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.