ന​ഗ​ര​ത്തി​ൽ മോ​ഷ​ണം; 20 പ​വ​നും 40,000 രൂ​പ​യും കവർന്നു
Sunday, July 14, 2019 9:50 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ൽ തി​രു​വാ​ന്പാ​ടി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന വീ​ട്ടി​ൽ മോ​ഷ​ണം. 20 പ​വ​നും 40,000 രൂ​പ​യും ക​വ​ർ​ന്നു. തി​രു​വാ​ന്പാ​ടി അ​ക്ഷ​ര വീ​ട്ടി​ൽ സ​തീ​ഷ്കു​മാ​റി​ന്‍റെ സ്വ​ർ​ണ​വും പ​ണ​വു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.
നെ​ടു​മു​ടി നാ​യ​ർ സ​മാ​ജം സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ സ​തീ​ഷ്കു​മാ​ർ ക​ഴി​ഞ്ഞ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബ​സ​മേ​തം പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യി. സൗ​ത്ത് പോ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ സി​സി ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.