യു​ഡി​എ​ഫ് രാ​പ്പ​ക​ൽ സ​മ​രം നാ​ളെ
Sunday, July 14, 2019 9:50 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ മാ​സ്റ്റ​ർ​പ്ലാ​നി​ൽ നി​ന്നും സെ​ൻ​ട്ര​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് നി​ർേീ​ശി​ച്ച സ്ഥ​ലം സോ​ണ്‍ മാ​റ്റി കൊ​മേ​ഴ്സ്യ​ൽ സോ​ണാ​ക്കി കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചെ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തു​ന്ന രാ​പ്പ​ക​ൽ സ​മ​രം നാ​ളെ ന​ട​ക്കും. ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മാ​യാ​ണ് 48 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന രാ​പ്പ​ക​ൽ​സ​മ​രം ന​ട​ത്തു​ന്ന​ത് . സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ്് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.