വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ് ജ​ന​ദ്രോ​ഹം
Sunday, July 14, 2019 9:50 PM IST
മാ​ന്നാ​ർ: സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ന​ട്ടം​തി​രി​യു​ന്ന കേ​ര​ള​ജ​ന​ത​യ്ക്ക് മേ​ൽ സ​ർ​ക്കാ​ർ വ​ർ​ധി​പ്പി​ച്ച വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​വ് ജ​ന​ദ്രോ​ഹ​വും മ​നു​ഷ​ത്വ​ര​ഹി​ത​വു​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ​ല​ത്തീ​ഫ് പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന്നാ​ർ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കു​ന്ന വൈ​ദ്യു​ത ചാ​ർ​ജ്ജ് വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ല​ത്തീ​ഫ് പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി കു​ട്ടം​പേ​രൂ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ണ്ണി കോ​വി​ല​കം, തോ​മ​സ് ചാ​ക്കോ, കെ.​വേ​ണു​ഗോ​പാ​ൽ, അ​ജി​ത് പ​ഴ​വൂ​ർ, സ​തീ​ഷ് ശാ​ന്തി​നി​വാ​സ്, പ്ര​മോ​ദ് ക​ണ്ണാ​ടി​ശേ​രി​ൽ, ഷാ​ജി കോ​വും​പു​റ​ത്ത്, ടി.​കെ.​ഷാ​ജ​ഹാ​ൻ, ടി.​എ​സ്.​ഷ​ഫീ​ഖ്, വ​ത്സ​ലാ ബ​ല​കൃ​ഷ​അ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.