വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി
Monday, June 24, 2019 11:49 PM IST
മാ​വേ​ലി​ക്ക​ര: വീ​ട്ട​മ്മ​യു​ടെ നാ​ലു ദി​വ​സം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. വാ​ത്തി​കു​ളം കു​ള​ഞ്ഞീ​ൽ പ​ടീ​റ്റ​തി​ൽ ശി​വ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ഉ​ഷ​യു​ടെ (50)മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. ദു​ർ​ഗ​ന്ധ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വ​രം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ കി​ട​ക്ക​ക്ക് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. വീ​ട് അ​ക​ത്തു നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ശി​വ​ൻ​കു​ട്ടി​യും ഉ​ഷ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. ശ​സ്ത്ര​ക്രീ​യ ക​ഴി​ഞ്ഞി​രി​ക്കു​ന്ന ശി​വ​ൻ​കു​ട്ടി വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​യോ​ടെ സ​ഹോ​ദ​രി​യു​ടെ ക​ണ്ണ​നാ​കു​ഴി​യി​ലെ വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് 11.30ന്.