കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യ ഓ​ട്ടോ ഇ​ടി​ച്ചു, മ​ദ്യ​പി​ച്ചി​രു​ന്ന ഡ്രൈ​വ​ർ പി​ടി​യി​ൽ
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​പോ​യ ഓ​ട്ടോ​റി​ക്ഷ മ​തി​ലി​ൽ ഇ​ടി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ദ്യ​പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഡ്രൈ​വ​റെ പി​ടി​കൂ​ടി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കൈ​ത​വ​ന പ​ക്കി​ജം​ഗ്ഷ​നി​ലാ​യി​രു​ന്നു ന​ഴ്സ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടോ​ളം കു​ട്ടി​ക​ളു​മാ​യി പോ​യി​രു​ന്ന കെ​എ​ൽ നാ​ല് എ​എ 7112 എ​ന്ന ഓ​ട്ടോ​റി​ക്ഷ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. മ​ദ്യ​ക്കു​പ്പി​യും ഓ​ട്ടോ​റി​ക്ഷ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട കു​ട്ടി​ക​ളെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​ച്ചു. എ​സ്ഐ എ​സ്. അ​ബ്ദു​ൾ​ജ​ലീ​ൽ, സി​പി​ഒ​മാ​രാ​യ രാ​ജീ​വ്, ദീ​പ​ക്, ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും കു​ട്ടി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി​ച്ച​തും. ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവ റുടെ ലൈസൻസ് ഉൾപ്പടെ റദ്ദു ചെയ്യാനാണ് നീക്കം.