ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Monday, June 24, 2019 10:40 PM IST
ചേ​ർ​ത്ത​ല: ടൗ​ണ്‍ എ​ൽ​പി സ്കൂ​ളി​ൽ പു​തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ര​സീ​തു​പോ​ലും ന​ൽ​കാ​തെ എ​സ്എം​സി ത​ല​വ​രി​പ​ണം വാ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെഎ​സ് യു ​ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ത്ത​ല ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. പി​രി​ച്ചെ​ടു​ത്ത പ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന്കെഎ​സ് യു ​പ്ര​വ​ർ​ത്ത​ക​ർ ഹെ​ഡ്മാ​സ്റ്റ​റോ​ടാ​വ​ശ്യ​പ്പെട്ടെ​ങ്കി​ലും വ​ഴ​ങ്ങാ​ത്ത​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ക​ട​ന​മാ​യി എ​ഇ​ഒ ഓ​ഫീ​സി​ലെ​ത്തി ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി നാ​ളെ റി​പ്പോ​ർ​ട്ട് ഡി​ഇ​ഒ​യ്ക്ക് ന​ൽ​കാ​മെ​ന്ന് എ​ഇ​ഒ ഉ​റ​പ്പു ന​ൽ​കി​യ​താ​യും വി​ജി​ല​ൻ​സി​നു പ​രാ​തി ന​ൽ​കു​മെ​ന്നും കെഎ​സ് യു ​നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സെ​ത്തി നീ​ക്കം ചെ​യ്തു. ര​വി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.