സ്ത്രീ​വേ​ഷ​ത്തി​ലെ​ത്തി വ​യോ​ധി​ക​യെ മ​ർ​ദി​ച്ച് മാ​ല​ക​വ​ർ​ന്നു
Monday, June 24, 2019 10:40 PM IST
കാ​യം​കു​ളം: വ​യോ​ധി​ക​യെ മ​ർ​ദി​ച്ച ശേ​ഷം ക​ഴു​ത്തി​കി​ട​ന്ന ഒ​ന്ന​ര​പ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു . ഇ​ന്ന​ലെ പു​ല​ർ​ച്ചെ കാ​യം​കു​ളം ഭ​ഗ​വ​തി​പ്പ​ടി​ക്ക് തെ​ക്കു​ഭാ​ഗ​ത്ത് ത​ട്ടാ​വ​ഴി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം . ര​തീ​ഷ് ഭ​വ​ന​ത്തി​ൽ വി​ലാ​സി​നി (62) യു​ടെ മാ​ല​യാ​ണ് അ​പ​ഹ​രി​ച്ച​ത്. പു​തി​യി​ടം ക്ഷേ​ത്ര​ത്തി​ൽ താ​ല്കാ​ലി​ക​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​ണ് ഇ​വ​ർ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക്ഷേ​ത്ര​ത്തി​ൽ ജോ​ലി​ക്ക് പോ​കു​വാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് പി​ന്നാ​ലെ​യെ​ത്തി വ​യോ​ധി​ക​യെ ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ച്ച് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ചും മു​ഖം മ​റ​ച്ചു​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് വ​യോ​ധി​ക പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.