സ​ഹൃ​ദ​യ​യി​ൽ തോ​ൾ​സ​ന്ധി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ
Monday, June 24, 2019 10:40 PM IST
ആ​ല​പ്പു​ഴ: സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യി​ൽ തോ​ൾ​സ​ന്ധി മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഓ​ർ​ത്തോപീ​ഡി​ക് സ​ർ​ജന്മാ​രാ​യ ഡോ. ​ആ​സാ​ദ് സേ​ട്ട്, ഡോ. ​ജെ.​എ​സ്. പ്ര​ശാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നേ​തൃ​ത്വം ന​ല്കി​യ​ത്. നാ​ളു​ക​ളാ​യി ഇ​ടതു തോ​ളി​നു വേ​ദ​ന അ​നു​ഭ​വി​ച്ചി​രു​ന്ന മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി സു​ലേ​ഖബീ​വി(63)​ക്കാ​യി​രു​ന്നു വ​ള​രെ അ​പൂ​ർ​വ​മാ​യ തോ​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യി​ൽ ഇ​തു ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​സ്ഥി​രോ​ഗ സം​ബ​ന്ധ​മാ​യ എ​ല്ലാ ശ​സ്ത്ര​ക്രി​യ​ക​ളും കു​റ​ഞ്ഞ ചെ​ല​വി​ലാ​ണ് ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നും ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ് ഫാ. ​തോ​മ​സ് മാ​ളി​യേ​ക്ക​ൽ അ​റി​യി​ച്ചു.