ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി ക​സ്റ്റ​ഡി​യി​ൽ
Sunday, June 23, 2019 10:20 PM IST
ചേ​ർ​ത്ത​ല: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ പി​ടി​കി​ട്ടാ​പ്പു​ള്ളി ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നേ​മം ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് വാ​ർ​ഡി​ൽ ആ​ർ.​എ​സ് ഭ​വ​ൻ അ​നി​ൽ​പ്ര​സാ​ദ് (34) ആ​ണ് ചേ​ർ​ത്ത​ല എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചേ​ർ​ത്ത​ല റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ചേ​ർ​ത്ത​ല പ്രോ​വി​ഡ​ൻ​സ് ക​വ​ല​യ്ക്കു സ​മീ​പം ആ​ഡം​ബ​ര​കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ കോ​ട​തി​ക​ളു​ടെ വാ​റ​ന്‍റു​ണ്ട്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വ് വാ​ങ്ങി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​ള്ള ഏ​ജ​ന്‍റു​മാ​ർ​ക്ക് കൈ​മാ​റു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്യു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
എ​റ​ണാ​കു​ള​ത്തെ ഏ​ജ​ന്‍റി​നു കൈ​മാ​റാ​ൻ കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്ചെ​യ്തു. പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. ബി​നു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എ​സ്. സ​തീ​ഷ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഷി​ബു പി. ​ബെ​ഞ്ച​മി​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റെ​നീ​ഷ്, സാ​ജ​ൻ, പ്ര​വീ​ണ്‍​കു​മാ​ർ, വി​ജ​യ​കു​മാ​ർ, ഡ്രൈ​വ​ർ ഓ​സ്ബ​ർ​ട്ട് ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.