ദേ​ശീ​യ​പാ​ത​ കാ​ടു​ക​യ​റി​യ നി​ല​യി​ൽ
Sunday, June 23, 2019 10:18 PM IST
തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത ​കാ​ടു​ക​യ​റി​യ നി​ല​യി​ൽ. കു​ത്തി​യ​തോ​ട് പാ​ല​ത്തി​ന്‍റെ പ​രി​സ​രം മു​ഴു​വ​ൻ കാ​ടു​ക​യ​റി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യാ​ണ് പ​രാ​തി. കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്താണ് ഈ ​ദു​ര​വ​സ്ഥ.
ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​ള​രെ ഉ​യ​ര​ത്തി​ലാ​ണ് ചെ​ടി​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​ത്. റോ​ഡി​ലേ​ക്കും ചെ​ടി​ക​ൾ വ​ള​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്. ന​ട​വ​ഴി​യും കൈ​വ​ഴി​ക​ളും പൂ​ർ​ണ​മാ​യി കാ​ടു​ക​യ​റി നി​ല​യി​ലാ​ണ്. കാ​ൽ​ന​ട​ക്കാ​ർ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ട​ക​ളും ദു​രി​ത​ത്തി​ലാ​ണ്.
കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള റോ​ഡ് പൂ​ർ​ണമാ​യും കാ​ടു​ക​യ​റ്റി​യി​ട്ടും ശു​ചി​യാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.