ക​ണ്ട​ത്തി​ൽ​പ്പ​ടി മാ​ട​വ​ന റോ​ഡ് യാ​ത്രി​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്നു
Sunday, June 23, 2019 10:18 PM IST
ചെ​ങ്ങ​ന്നൂ​ർ: യാ​ത്രി​ക​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന സ്ഥി​തി​യി​ലേ​ക്ക് ക​ണ്ട​ത്തി​ൽ​പ​ടി മാ​ട​വ​ന റോ​ഡ് ത​ക​ർ​ന്നി​ട്ടും അ​ധി​കൃ​ത​ർ നി​സം​ഗ​ത​യി​ൽ. റോ​ഡ് ത​ക​ർ​ന്ന് മൂ​ന്ന് വ​ർ​ഷ​മാ​യി ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ല. തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലു​ടെ ക​ട​ന്നു​പോ​കു​ന്ന ക​ല്ലി​ശേ​രി കു​ത്തി​യ​തോ​ട് റോ​ഡി​നെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡും പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ർ​ഡും ക​ട​ന്നാ​ണ് റോ​ഡ് മാ​ട​വ​ന​യി​ലെ​ത്തു​ക. ഇ​തി​ൽ പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ മൂ​ന്നാം വാ​ർ​ഡ് റോ​ഡ് ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു. മാ​മൂ​ട്ടി​ൽ​പ്പ​ടി വ​രെ​യാ​ണ് അ​ഞ്ചാം വാ​ർ​ഡി​ന്‍റെ അ​തി​ർ​ത്തി. ഈ ​ഭാ​ഗം വ​രെ​യാ​ണ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്.

വി​വി​ധ സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​നം​പ്ര​തി യാ​ത്ര ചെ​യ്യു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും സൈ​ക്കി​ൾ യാ​ത്ര​ക്കാ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് പ​രി​ക്ക് പ​റ്റു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. വ​ലി​യ കു​ഴി​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ പാ​റ​പ്പൊ​ടി മി​ശ്രി​തം ഇ​റ​ക്കി താ​ത്കാ​ലി​ക​മാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ പോ​ലും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. 2016-17 വ​ർ​ഷം എം​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​താ​ഗ​തം ഇ​തു വ​ഴി തി​രി​ച്ചു​വി​ട്ടി​രു​ന്നു. ആ ​സ​മ​യ​ത്താ​ണ് റോ​ഡ് ത​ക​ർ​ന്ന​ത്. ഇ​തേ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പ​ഞ്ചാ​യ​ത്തി​ൽ പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യെ തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്ന് റോ​ഡി​ലെ അ​പ​ക​ട​മേ​റി​യ സ്ഥ​ല​ങ്ങ​ളി​ൽ മ​ണ്ണ് നി​ര​ത്തി. എ​ന്നാ​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് വീ​ണ്ടും റോ​ഡ് ത​ക​രു​ക​യാ​യി​രു​ന്നു.

ഇ​നി​യും റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ത്ത പ​ക്ഷം പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ റോ​ഡി​ന്‍റെ റീ ​ടാ​റിം​ഗ് ജോ​ലി​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രോ​ജ​ക്ടി​ൽ നി​ന്നു പ​ത്തു ല​ക്ഷ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ആ​റു ല​ക്ഷ​വും അ​നു​വ​ദി​ച്ച​താ​യി ബ്ലോ​ക്കം​ഗം ശ്രീ​വി​ദ്യാ മാ​ധ​വ​ൻ അ​റി​യി​ച്ചു. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ വ​ക​കൊ​ള്ളി​ച്ചാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്നും അ​വ​ർ അ​റി​യി​ച്ചു.