പുന്നപ്ര ചള്ളി ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​ർ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ
Sunday, June 23, 2019 10:18 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്കു പ​ഞ്ചാ​യ​ത്ത് പ​തി​നാ​ലാം വാ​ർ​ഡി​ൽ ച​ള്ളി ക​ട​പ്പു​റ​ത്തു സ്ഥി​തി ചെ​യ്യു​ന്ന ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​ർ നി​ര​ന്ത​ര​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഭീ​ഷ​ണി​യി​ൽ. 200 മീ​റ്റ​റോ​ളം ക​ട​ലു​മാ​യി ദൂ​ര​ത്തി​ലാ​യി​രു​ന്ന സെ​ന്‍റ​റി​ന് ഇ​പ്പോ​ൾ ക​ട​ല​യു​മാ​യു​ള്ള ദൂ​രം വെ​റും ആ​റു മീ​റ്റ​റാ​ണ്. ശ​ക്ത​മാ​യ ക​ട​ൽ​ക്ഷോ​ഭം ഇ​നി​യു​ണ്ടാ​യാ​ൽ ഈ ​സെ​ന്‍റ​ർ ഓ​ർ​മ​യാ​യി മാ​റു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലേ​യും, സ​മീ​പ​ക​ട​ലോ​ര മേ​ഖ​ല​ക​ളി​ലേ​യും നി​ര​വ​ധി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്ര​യ കേ​ന്ദ്ര​മാ​ണ് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. രാ​പ​ക​ലി​ല്ലാ​തെ നി​ര​വ​ധി വ​ള്ള​ങ്ങ​ൾ മ​ത്സ്യ​വു​മാ​യി എ​ത്തി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന ഈ ​സെ​ന്‍റ​റി​ൽ ഇ​പ്പോ​ൾ ശ്മ​ശാ​ന മൂ​ക​ത​യാ​ണ്.

ക​ട​ൽ കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​റ​ക്കാ​ൻ നി​വൃ​ത്തി​യി​ല്ലാ​തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ 100 ഓ​ളം വ​ള്ള​ങ്ങ​ൾ സെ​ന്‍റ​റി​ൽ ക​യ​റ്റി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ദ്യ​മു​ണ്ടാ​കു​ന്ന ക​ട​ൽ​ക്ഷോ​ഭ​ത്തി​നു ശേ​ഷം സ്ഥി​ര​മാ​യി ചാ​ക​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന​ത് പു​ന്ന​പ്ര തീ​ര​ത്താ​ണ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി ചാ​ക​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ടാ​ലും സ്ഥി​ര​മാ​കാ​റി​ല്ലെ​ന്നാ​ണ് തീ​ര​പ്ര​ദേ​ശ​ത്തു​കാ​ർ പ​റ​യു​ന്ന​ത്. ക​ട​ലി​ൽ നി​ന്നും മീ​നു​മാ​യെ​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും, വാ​ങ്ങാ​നെ​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടേ​യും, മ​റ്റ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടേ​യും ഉ​പ​ജീ​വ​ന​മാ​ർ​ഗം കൂ​ടി​യാ​ണ് ഇ​ല്ലാ​താ​കു​ന്ന​ത്.​

നി​ര​വ​ധി ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഇ​വി​ടെ പേ​രി​ന് ഒ​രു ത​ട്ട​ക​ട പോ​ലും ഇ​പ്പോ​ഴി​ല്ല. 2016ൽ ​ഒ​രു കോ​ടി 96ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ഈ ​സെ​ന്‍റ​ർ ന​വീ​ക​രി​ച്ചി​രു​ന്നു. ക​ണ്ടെ​യ്ന​ർ ലോ​റി​യു​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗി​നും, കൂ​ടു​ത​ലാ​യി എ​ത്തു​ന്ന മ​ത്സ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ കോ​ൾ​ഡ് സ്റ്റോ​റേ​ജ് സ​ജ്ജീ​ക​ര​ണ​ത്തി​നാ​യി മു​റി​ക​ൾ ഒ​രു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​സം​വി​ധാ​ന​മെ​ല്ലാം ക​ര​യി​ൽ മാ​ത്ര​മാ​ണ് ചെ​യ്ത​ത്.
പൂ​നെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​ഠ​ന പ്ര​കാ​ര​മു​ള്ള ഇ​രു​ഭാ​ഗ​ത്തും ര​ണ്ടു​മീ​റ്റ​ർ വീ​തി​യി​ലു​ള്ള പു​ലി​മു​ട്ട് നി​ർ​മി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​താ​ണ് ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​റി​ന്‍റെ നാ​ശ​ത്തി​നു കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. കൂ​ടാ​തെ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ൽ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള തീ​ര​ങ്ങ​ളി​ൽ നി​ന്നും മ​ണ്ണ് ക​ട​ലെ​ടു​ത്ത് നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​ലാ​ണ് തോ​ട്ട​പ്പ​ള്ളി മു​ത​ൽ ആ​ല​പ്പു​ഴ വ​രെ​യു​ള്ള ഭാ​ഗ​ത്തെ തീ​രം ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

പു​ന്ന​പ്ര ച​ള്ളി​യി​ൽ മി​നി ഹാ​ർ​ബ​ർ പ്രാ​വ​ർ​ത്തി​ക​മാ​ക്കു​മെ​ന്ന് കാ​ലാ​കാ​ല​ങ്ങ​ളാ​യി ക​ക്ഷി​ഭേ​ദ​മെ​ന്യേ രാ​ഷ്ടീ​യ പാ​ർ​ട്ടി​ക​ൾ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​തെ​ല്ലാം മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളാ​യി മാ​റി. ഫി​ഷ് ലാ​ൻ​ഡ് ക​ട​ലെ​ടു​ത്താ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ള്ളം അ​ടു​പ്പി​ക്കാ​ൻ വ​ള​രെ ദൂ​രം പോ​കേ​ണ്ടി വ​രും. മ​ത്സ്യ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ഇ​ന്ധ​ന ചെ​ല​വു പോ​ലും ക​ണ്ടെ​ത്താ​നാ​കാ​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ത് ഇ​രു​ട്ട​ടി​യാ​കും. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​ത്ത് പ​ര​ന്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ർ​ലോ​ഭം മ​ത്സ്യം ല​ഭി​ച്ചി​രു​ന്ന​തും ഇ​ല്ലാ​താ​യ​തോ​ടെ മ​റ്റ്ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​രാ​തി​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.