മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ
Saturday, June 22, 2019 10:43 PM IST
ആ​ല​പ്പു​ഴ: ക​ട​ൽ​ത്തീ​ര​ത്തോ​ട് 50 മീ​റ്റ​റി​ന് ഉ​ള്ളി​ൽ താ​മ​സി​ക്കു​ന്ന വീ​ടു ത​ക​ർ​ന്ന​വ​രെ​യും സ​ന്ന​ദ്ധ​രാ​യ​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് 1398 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി​യ​താ​യി ഫി​ഷ​റീ​സ് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ആ​രെ​യും നി​ർ​ബ​ന്ധി​ച്ച് മാ​റ്റി​പാ​ർ​പ്പി​ക്കി​ല്ല.

ഈ ​പാ​ർ​പ്പി​ട പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യാ​ണ്. നാ​ഷ​ണ​ൽ ഓ​ഷ്യാ​നി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​ഠ​നം അ​നു​സ​രി​ച്ച് ഓ​ഫ് ഷോ​ർ ബ്രേ​ക്ക് വാ​ട്ട​ർ പ​ദ്ധ​തി പൂ​ന്തു​റ, ശം​ഖു​മു​ഖം, വ​ലി​യ​തു​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ൽ ഫ്ര​ഞ്ച് സം​ഘം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ജി​യോ ബാ​ഗ് നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ തോ​ട്ട​പ്പ​ള്ളി​യി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചെ​യ്തു കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​വി​ജ​യി​ച്ചാ​ൽ കേ​ര​ളം മു​ഴു​വ​ൻ ഇ​ത് ന​ട​പ്പാ​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഹാ​ർ​ബ​റി​ൽ നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്ക് പ​ദ്ധ​തി കൊ​ണ്ടു വ​ന്നി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ത​ട​യു​ന്ന​തി​നും നി​യ​മം ത​ന്നെ കൊ​ണ്ടു​വ​ന്നു. പു​തി​യ ക​ണ​ക്ക് പ്ര​കാ​രം ഒ​ന്നേ​കാ​ൽ ല​ക്ഷം ട​ണ്‍ മ​ത്സ്യ​സ​ന്പ​ത്തി​ന്‍റെ വ​ർ​ധന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ലു​ൾ​പ്പ​ടെ​യു​ള്ള ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി അ​തി​ജീ​വി​ക്കാ​ൻ 22.5 കോ​ടി രൂ​പ അ​ടി​യ​ന്തി​ര​മാ​യി ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ജി​യോ ബാ​ഗു​ക​ൾ ഇ​ടു​ന്ന​തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തു വ​ഴി തൊ​ഴി​ലും ല​ഭി​ക്കും. ഒ​പ്പം സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്കാ​മെ​ന്നും ക​രു​തു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.