ക​യ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 24നും 25​നും
Monday, June 17, 2019 10:06 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ക​യ​ർ​തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ-​എ​ഐ​ടി​യു​സി​യു​ടെ സം​സ്ഥാ​ന​സ​മ്മേ​ള​നം 24, 25 തീ​യ​തി​ക​ളി​ൽ വൈ​ക്ക​ത്തു ന​ട​ത്താ​ൻ ഫെ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു. ചെ​റു​കി​ട ഉ​ത്പാ​ദ​ക​രും ക​യ​ർ​സം​ഘ​ങ്ങ​ളും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ക​യ​ർ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ബ​ദ​ൽ നി​ർ​ദേ​ശം ന​ല്ക​ണ​മെ​ന്നും തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബ്ബാ​സ്, വി.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, എ. ​ശി​വ​രാ​ജ​ൻ, എം.​പി. ക​മ​ലാ​ധ​ര​ൻ, കെ.​പി. പു​ഷ്ക​ര​ൻ, എ​സ്. പ്ര​കാ​ശ​ൻ, എം.​കെ. ശ്രീ​മോ​ൻ, സ​ബീ​ന ശ​ശാ​ങ്ക​ൻ, ജി. ​ഗോ​പ​കു​മാ​ർ, ജോ​ഷി ഏ​ബ്ര​ഹാം, കെ.​സി. ബെ​ന്നി, കെ.​എ​സ്. വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.