കാ​ർ​ട്ടൂ​ണ്‍ വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വ​ദീ​പ്തി
Sunday, June 16, 2019 10:37 PM IST
എ​ട​ത്വ: ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ പ​വി​ത്ര​മാ​യി ക​രു​തു​ന്ന മ​ത​പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ൽ കാ​ർ​ട്ടൂ​ണ്‍ ര​ചി​ച്ച കെ.​കെ. സു​ബാ​ഷി​നും പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ദീ​പ്തി എ​സ്എം​വൈ എ​ട​ത്വ യൂ​ണി​റ്റ്.
മ​തേ​ത​ര സം​സ്കാ​ര​ത്തി​നു വി​രു​ദ്ധ​വും അ​ങ്ങേ​യ​റ്റം പ്ര​തി​ക്ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്നും ക്രൈ​സ്ത​വ​ർ പ​രി​പാ​വ​ന​മാ​യി ക​രു​തു​ന്ന മ​ത​പ്ര​തീ​ക​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​കാ​ർ​ട്ടൂ​ണ്‍ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് പി​ൻ​വ​ലി​ക്കു​ക​യും മാ​പ്പു പ​റ​യു​ക​യും ചെ​യ്യ​ണ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യി​ൽ, യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പ്ലാം​പ​റ​ന്പി​ൽ, ഫാ. ​ജോ​ർ​ജ് തൈ​ശേ​രി​ൽ, ആ​നി​മേ​റ്റ​ർ സി. ​ജാ​ൻ​സി ഓ​ണം​കു​ളം, ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, പ്ര​ഫ. ജെ​യിം​സ് സെ​ബാ​സ്റ്റ്യ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ ​വ​ർ​ഗീ​സ്, മോ​നു വ​ർ​ഗീ​സ്, അ​ല​ൻ സി. ​തോ​മ​സ്, ആ​ന്‍റ​ണി വ​ർ​ഗീ​സ്, പോ​ൾ ജോ​ണ്‍ ,നോ​യ​ൽ സി​റി​യ​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.