ആ​ല​പ്പു​ഴ രൂ​പ​ത സ​മ​രം മാ​റ്റി​വ​ച്ചു
Saturday, June 15, 2019 10:46 PM IST
ആ​ല​പ്പു​ഴ : ആ​ല​പ്പു​ഴ ക​ട​ൽ​തീ​രം പ്ര​ധാ​ന​മാ​യും ഒ​റ്റ​മ​ശേ​രി പ്ര​ദേ​ശം അ​ടി​യ​ന്ത​ര​മാ​യി ക​ല്ല​ടി​ച്ചു സം​ര​ക്ഷി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ല്കി​യ​തി​നാ​ൽ ആ​ല​പ്പു​ഴ രൂ​പ​ത നാ​ളെ ആ​രം​ഭി​ക്കാ​നി​രു​ന്ന സ​മ​രം മാ​റ്റി​വ​ച്ചു.
രൂ​പ​ത നേ​തൃ​ത്വം ന​ല്കി​യ നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്, ഭ​ക്ഷ്യ​മ​ന്ത്രി തി​ലോ​ത്ത​മ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​യി​രു​ന്നു തീ​രു​മാ​നം.
ആ​ല​പ്പു​ഴ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. പ​യ​സ് ആ​റാ​ട്ടു​കു​ളം, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി, ഫാ. ​ക്രി​സ്റ്റ​ഫ​ർ അ​ർ​ഥ​ശേ​രി, ഫാ. ​ജോ​ൺ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ഫാ. ​ജ​സ്റ്റി​ൻ കു​രി​ശു​ങ്ക​ൽ, ഫാ. ​അ​ല​ക്സ് കൊ​ച്ചീ​ക്കാ​ര​ൻ വീ​ട്ടി​ൽ, ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ, സി​സ്റ്റ​ർ സെ​ൽ​മ, രാ​ജു ഈ​രേ​ശേ​രി, ജെ​യിം​സ് ചി​ങ്കു​ത​റ, ഹാ​രീ​സ് ഒ​റ്റ​മ​ശേ​രി, ഇ​മാ​നു​വ​ൽ, ജോ​ൺ​കു​ട്ടി എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി

ചേർത്തല: നഗരത്തിലെ ഭക്ഷണ ശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. 11 സ്ഥാപനങ്ങൾക്ക് പിഴയീടാക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. അതേ സമയം നഗരത്തിൽ പലതവണ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. ശക്തമായ നടപടികൾ ഉണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.