പൈ​പ്പ് ലൈ​ൻ വീ​ണ്ടും പൊ​ട്ടി; റോ​ഡ് ക​ട​ലാ​യി
Saturday, October 12, 2024 3:12 AM IST
അ​മ്പ​ല​പ്പു​ഴ: ഒ​രാ​ഴ്ച മു​ൻ​പ് ത​ക​രാ​ർ പ​രി​ഹ​രി​ച്ച പൈ​പ്പ് ലൈ​ൻ വീ​ണ്ടും പൊ​ട്ടി. റോ​ഡ് വീ​ണ്ടും ക​ട​ലാ​യി. ദേ​ശീ​യപാ​ത​യി​ൽ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​ന് തെ​ക്ക് ഭാ​ഗം പാ​യ​ൽ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് വീ​ണ്ടും പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്.

ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി വ​ൻ​തോ​തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ത​ക​രാ​റ് പ​രി​ഹ​രി​ച്ചി​രു​ന്നു.


ഇ​താ​ണ് ഇ​ന്ന​ലെ വീ​ണ്ടും പൊ​ട്ടി​യ​ത്. ഇ​തോ​ടെ ദേ​ശീ​യപാ​ത​യു​ടെ മ​ധ്യ​ഭാ​ഗം വ​രെ വെ​ള്ള​മൊ​ഴു​കി​ക്കി​ട​ക്കു​ക​യാ​ണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് ഇ​വി​ടെ വാ​ഹ​നാ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.