ചേർത്തല ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം സ​മാ​പി​ച്ചു
Friday, October 11, 2024 5:49 AM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളി​ൽനി​ന്നാ​യി 3200ൽപ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ചേ​ർ​ത്ത​ല വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ചേ​ർ​ത്ത​ല സൗ​ത്ത് ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. പ്ര​വൃ​ത്തിപ​രി​ച​യമേ​ള, ശാ​സ്ത്ര​മേ​ള സാ​മൂ​ഹ്യ​ശാ​സ്ത്ര​മേ​ള, ഗ​ണി​ത​ശാ​സ്ത്ര​മേ​ള, ഐ​ടി മേ​ള എ​ന്നി​ങ്ങ​നെ അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

സ​മാ​പ​ന സ​മ്മേ​ള​നം ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തി. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ ര​ജ​നി ദാ​സ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ക​ഞ്ഞി​ക്കു​ഴി​ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ധാ സു​രേ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ംബർ​മാ​രാ​യ ബെ​ൻ​സി​ലാ​ൽ, സീ​മാ ദി​ലീ​പ്, ചേ​ർ​ത്ത​ല ഗ​വ​ൺ​മെന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജീ​ജാ ഭാ​യ്, എ​ച്ച്എം എ​സ്. മീ​ര, കെ​പി​എ​സ്ടി​എ പ്ര​തി​നി​ധി ഇ.​ആ​ർ. ഉ​ദ​യ​കു​മാ​ർ, കെ​എ​സ്ടി​എ പ്ര​തി​നി​ധി വി.​ വി​ജു, എ​സ്എം​സി ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ്, സു​ജി​ത്ത്മോ​ൻ സി.​എ​സ്, ചേ​ർ​ത്ത​ല തെ​ക്ക് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഗി​രീ​ഷ് ക​മ്മ​ത്ത് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.