ആ​ല​പ്പു​ഴ: സം​സ്ഥാ​ന ​സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാ​മ​തു 100 ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച വ​ലി​യ​ഴീ​ക്ക​ല്‍ ഫി​ഷ് ലാ​ൻഡിം​ഗ് സെ​ന്‍ററി​ലെ അ​ധി​ക ​സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഇ​ന്ന് നി​ര്‍​വ​ഹി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍ററി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വാ​ര്‍​ഫ്, ലേ​ല​ഹാ​ള്‍, ക​വേ​ര്‍​ഡ് ലോ​ഡിം​ഗ് ഏ​രി​യ, ക​ട​ക​ള്‍, ലോ​ക്ക​ര്‍ റൂം, ​നെ​റ്റ് മെ​ന്‍റിംഗ് ഷെ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ക്കു​ക. 16.68 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​വ​യി​ല്‍ 12.04 കോ​ടി രൂ​പ​യു​ടെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ല്‍ എംപി മു​ഖ്യാ​തി​ഥി​യാ​വും. ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എം.എ. മു​ഹ​മ്മ​ദ് അ​ന്‍​സാ​രി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ജി. രാ​ജേ​ശ്വ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അം​ബു​ജാ​ക്ഷി, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​ന്‍. സ​ജീ​വ​ന്‍, ജി​ല്ലാ​ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍ തോ​മ​സ്, ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബെ​ന്നി വി​ല്യം, സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​ര്‍ രാ​ജീ​വ് എം.ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.