തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മ സ​ഭ ഡ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക സെ​മി​നാ​റും കൂ​ട്ടാ​യ്മ​യും 15നു ​രാ​വി​ലെ 9.30 മു​ത​ൽ ചാ​ത്ത​ങ്ക​രി സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ന​ട​ത്തും.

ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഡോ. ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ൽ​എ, തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, മാ​ർ​ത്തോ​മ്മ സ​ഭ സീ​നി​യ​ർ വി​കാ​രി ജ​ന​റാ​ൾ ഈ​ശോ മാ​ത്യു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​നു ജോ​ർ​ജ്, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി നൈ​നാ​ൻ, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗം അ​രു​ന്ധ​തി അ​ശോ​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

സെ​മി​നാ​റി​ന് ഡോ. ​നി​മ്മി ജോ​സ് (സ​യ​ന്‍റി​സ്റ്റ് എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്രം മ​ങ്കൊ​മ്പ് ) നേ​തൃ​ത്വം ന​ൽ​കും. വി​വി​ധ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡ​വ​ല​പ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. മോ​ൻ​സി വ​ർ​ഗീ​സും കേ​ന്ദ്ര ട്ര​ഷ​റാ​ർ ബി​നു വി. ​ഈ​പ്പ​നും അ​റി​യി​ച്ചു.