ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ ക​ണ്ണുതു​റ​ന്നു; പൈ​പ്പി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു
Wednesday, September 25, 2024 5:49 AM IST
മാ​ങ്കാം​കു​ഴി: റോ​ഡി​നു സ​മീ​പ​ത്തെ പൈ​പ്പുപൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത് പ​രി​ഹ​രി​ക്കാ​ന്‍ ഒ​ടു​വി​ല്‍ അ​ധി​കൃ​ത​ര്‍ ക​ണ്ണുതു​റ​ന്നു. കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ വെ​ട്ടി​യാ​ര്‍ പ​ള്ളി​മു​ക​ളി​ല്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തെ റോ​ഡ​രികി​ലാ​ണ് ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി ജ​ലം പാ​ഴാ​യ​ത്. ഇ​ന്ന​ലെ പൊ​ട്ടി​യ പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​ശ്‌​ന​ത്തി​ന് അ​ധി​കൃ​ത​ര്‍ പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.


പൈ​പ്പ് പൊ​ട്ടി റോ​ഡ​രികി​ല്‍ ജ​ലം കെ​ട്ടി​ക്കി​ട​ന്നി​ട്ട് ദി​വ​സ​ങ്ങ​ളാ​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. വാ​ര്‍​ത്ത ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട മാ​വേ​ലി​ക്ക​ര ജ​ല അഥോറി​റ്റി അ​സി. എ​ന്‍​ജി​നി​യ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു.