ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന: പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ൾ ന​ശി​പ്പി​ച്ചു
Wednesday, September 25, 2024 5:49 AM IST
മാ​ന്നാ​ര്‍: ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഹെ​ല്‍​ത്തി കേ​ര​ള ഇ​ന്‍​സ്‌​പെ​ക്ഷ​ന്‍റെ ഭാ​ഗ​മാ​യി മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ല്‍, ബേ​ക്ക​റി, കാ​റ്റ​റിം​ഗ് സെ​ന്‍റ​ര്‍, ഇ​റ​ച്ചി, മ​ത്സ്യവ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ മ​റ്റ് ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മാ​ന്നാ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.


പ​ഴ​കി​യ​തും ഉ​പ​യോ​ഗ ശൂ​ന്യ​വു​മാ​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. വൃ​ത്തി​ഹീ​ന​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തും, ജ​ല​പ​രി​ശോ​ധ​ന, ലൈ​സ​ന്‍​സ്, ഹെ​ല്‍​ത്ത് കാ​ര്‍​ഡ് തു​ട​ങ്ങി​യ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ റെ​ജി ഡെ​യ്ന്‍​സ്, ജൂ​ണിയ​ര്‍​ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ അ​ബ്ദു​ള്‍ റൗ​ഫ്, സ​ജി​ത്ത് വി .​എ​സ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്കു നേ​തൃ​ത്വം ന​ല്‍​കി.