മാന്നാർ: പരുമല സെന്റ് ഗ്രിഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർഥം അഖില മലങ്കര ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു. കെ.വി പോൾ റമ്പാൻ അധ്യക്ഷത വഹിച്ചു. ലിജിൻ ജോർജ്, ജിജോ പി.ടി, ജോജി ജോർജ് എന്നിവർ പ്രസംഗിച്ചു.