ആ​ല​പ്പു​ഴ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രേ ക​ള്ള​ക്കേ​സ് ന​ല്‍​കി​യെ​ന്നു പ​രാ​തി. അ​നു​വാ​ദം ഇ​ല്ലാ​തെ അ​തി​ക്ര​മി​ച്ചു ക​യ​റി മ​രം മു​റി​ച്ചെ​ന്ന് കാ​ണി​ച്ചു സ്ഥ​ലം ഉ​ട​മ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍.

2017 ലാ​ണ് 130 ഓ​ളം വ​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​ട്ടാം വാ​ര്‍​ഡി​ല്‍ തെ​ക്കെ ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ന് ചു​റ്റും പു​റം ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്ന് സ്വ​ന്തം സ്ഥ​ല​ത്തെ മ​രം വെ​ട്ടി​മാ​റ്റി​യെ​ന്ന് കാ​ണി​ച്ച് സ്ഥ​ലം ഉ​ട​മ യോ​ഹ​ന്നാ​ന്‍ ത​ര​ക​ന്‍ സി​വി​ല്‍ കേ​സ് ന​ല്‍​കി.

കേ​സി​ല്‍ മു​ന്‍ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ. ​പി. രാ​ജീ​വാ​ണ് ഒ​ന്നാം പ്ര​തി. 8 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ല്‍ വി​ധി വ​ന്നി​രി​ക്കു​ന്ന​ത്.

10 ല​ക്ഷം രൂ​പ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ സ്ഥ​ലം ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്ന​താ​ണ് വി​ധി. ദി​വ​സ​ക്കൂ​ലി​ക്ക് തൊ​ഴി​ലെ​ടു​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് 10 ല​ക്ഷം രൂ​പ ന​ല്‍​കേ​ണ്ടി വ​രി​ക എ​ന്ന​തി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക പോ​ലും അ​സാ​ധ്യ​മാ​ണ്. 130 ഓ​ളം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍ ചേ​ര്‍​ന്നാ​ണ് അ​ന്ന് പു​റം ബ​ണ്ട് ബ​ല​പ്പെ​ടു​ത്തു​ന്ന ജോ​ലി ചെ​യ്ത​തെ​ന്നും എ​ന്നാ​ല്‍ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ ഒ​ഴി​വാ​ക്കി 12 പേ​ര്‍​ക്കെ​തി​രേ കേ​സ് കൊ​ടു​ത്ത​ത് വ്യ​ക്തി​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

മേ​ല്‍​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ പോ​കാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ തീ​രു​മാ​നം. എ​ന്നാ​ല്‍, ത​ന്‍റെ സ്ഥ​ല​ത്തെ മ​രം മു​റി​ച്ച​തി​നാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് സ്ഥ​ലം ഉ​ട​മ യോ​ഹ​ന്നാ​ന്‍ പ​റ​യു​ന്ന​ത്.