സ്വർണവ്യാപാര മേഖലയിൽനിന്ന് ലഭിച്ച നികുതിവരുമാനം വെളിപ്പെടുത്തണം
1430945
Sunday, June 23, 2024 5:04 AM IST
കായംകുളം: സ്വർണവ്യാപാര മേഖലയിൽനിന്ന് ലഭിച്ച ജിഎസ്ടി വരുമാനം വെളിപ്പെടുത്തണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് റോയി പാലത്ര ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദിച്ചിട്ട് മറുപടി നൽകാത്ത സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
എകെജിഎസ്എംഎ കായംകുളം ടൗൺ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എ.എച്ച്.എം. ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ , വൈസ് പ്രസിഡന്റ് വേണു കൊപ്പാറ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ എ.എച്ച്.എം. ഹുസൈൻ ( പ്രസിഡന്റ്), ഷൗക്കത്ത് സ്വർണമഹാൾ, ഷഫീഖ് അറേബ്യ, അബു ജനത (വൈസ് പ്രസിഡന്റുമാർ), സക്കീർ കോയിക്കൽ (ജനറൽ സെക്രട്ടറി), ഷാനവാസ് മംഗല്യ, അയ്യപ്പൻ കൈപ്പള്ളിൽ, സത്താർ അലങ്കാർ (സെക്രട്ടറിമാർ), മിഥുൻ ശ്രീധർ (ട്രഷറർ).