ബൈക്കപകടത്തിൽ യുവാവ് മരിച്ചു
1430944
Sunday, June 23, 2024 5:04 AM IST
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു. വെട്ടിയാർ രാമനല്ലൂർ ക്ഷേത്രത്തിനു സമീപം രാമനല്ലൂർ കുറ്റിയിൽ രാജന്റെ മകൻ ശ്യാംകുമാർ (37) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ കുന്നം - കൊല്ലക്കടവ് റോഡിൽ കൊല്ലക്കടവ് പാലത്തിനു പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മാതാവ് ലളിത സഹോദരി ശ്യാംലത.