വയോജന പീഡന വിരുദ്ധ ബോധവത്്കരണ സെമിനാർ
1429536
Sunday, June 16, 2024 2:53 AM IST
ചേർത്തല: കേരള സീനിയർ സിറ്റിസൺസ് ഫോറം മരുത്തോർവട്ടം യൂണിറ്റിന്റെ നേതൃത്യത്തിൽ നടത്തിയ വയോജന പീഡന വിരുദ്ധ ബോധവത്കരണ സെമിനാർ പി.എ. ആന്റണി പാലത്തറ ഉദ്ഘാടനം ചെയ്തു. മരുത്തോർവട്ടം നാമക്കാട്ട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് എം.എസ്. ചിദംബരൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് റാലിയും സംഘടിപ്പിച്ചു. വയോജന കമ്മീഷൻ ഉടൻ നടപ്പിലാക്കുക, ക്ഷേമ പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വയോജനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തുക എന്നിവ സമ്മേളനം ആവശ്യപ്പെട്ടു.
കുവൈറ്റിലുണ്ടായ തീ പിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സമ്മേളനം അനുശോചനം രേഖപ്പെ ടുത്തി. സെക്രട്ടറി കെ.ജി. ശ്രീധരപ്പണിക്കർ, ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വേണുഗോപാലൻ നായർ, എൻ. രാധാകൃഷ്ണൻ നായർ, പി.വി. ജോസഫ്, വി. സോമനാഥ്, സതീഷ് ചന്ദ്രൻ നായർ, ടി.ജെ. സെലിൻ, മേരി തോമസ്, സി.എൻ. വേണുഗോപാൽ, വി. സോമൻ എന്നിവർ പ്രസംഗിച്ചു.