വൈ​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച​ത് മാ​തൃ​ഭാ​ഷ: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, March 1, 2024 11:19 PM IST
ആ​ല​പ്പു​ഴ: ആ​ശ​യ പ്ര​കാ​ശ​ന​ത്തി​നും വൈ​കാ​രി​ക പ്ര​ക​ട​ന​ങ്ങ​ള്‍​ക്കും ഏ​റ്റ​വും മി​ക​ച്ച​ത് മാ​തൃ​ഭാ​ഷ​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍. സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് ജി​ല്ലാ​ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച കേ​ര​ളീ​യം ഉ​പ​ന്യാ​സ​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കു​ള്ള ഷെ​വ​ലി​യ​ര്‍ വി.​സി. ആ​ന്‍റണി മാ​സ്റ്റ​ര്‍ മെ​മ്മോ​റി​യ​ല്‍ കാ​ഷ് പ്രൈ​സ്, മെമന്‍റെ, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.


ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (​എ​ല്‍​എ) മു​ഹ​മ്മ​ദ് ഷാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​പി​ആ​ര്‍​ഡി മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ച​ന്ദ്ര​ഹാ​സ​ന്‍ വ​ടു​ത​ല, ലി​യോ തേ​ര്‍​ട്ടീ​ന്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഫ്രാ​ന്‍​സി​സ് കൊ​ടി​യ​നാ​ട്, ഷെ​വ​ലി​യ​ര്‍ വി.​സി. ആ​ന്‍റണി സെ​ന്‍റര്‍ പ്ര​തി​നി​ധി ജോ​സ് ആന്‍റണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.