കോ​ട​തി ന​ട​പ​ടി​ക്കി​ടെ പ്ര​തി​യെ പി​ടി​ച്ചു; കാ​ര​ണം കാ​ണി​ക്കാ​ന്‍ പോ​ലീ​സി​നു നോ​ട്ടീ​സ്
Tuesday, February 27, 2024 11:35 PM IST
ചേ​ര്‍​ത്ത​ല: കോ​ട​തി​യി​ല്‍ കേ​സി​ല്‍ ഹാ​ജ​രാ​യ പ്ര​തി​യെ മ​റ്റൊ​രു കേ​സി​ല്‍ പി​ടി​ച്ചു​കൊ​ണ്ടു പോ​യ പോ​ലീ​സ് കു​ടു​ങ്ങി. അ​ഭി​ഭാ​ഷ​ക​ന്‍റെയും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ​രാ​തി​യെതു​ട​ര്‍​ന്ന് സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കോ​ട​തി പോ​ലീ​സി​നു നോ​ട്ടീ​സ് ന​ല്‍​കി.

ചേ​ര്‍​ത്ത​ല ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. ആ​ദ്യം കേ​സ് വി​ളി​ച്ച​പ്പോ​ള്‍ ഹാ​ജ​രാ​യ പ്ര​തി കേ​സ് വീ​ണ്ടും വി​ള​ക്കു​മെ​ന്ന് നി​ര്‍​ദേശി​ച്ച​തി​നെ ത്തു​ട​ര്‍​ന്ന് കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ​ത്രേ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി ജീ​പ്പി​ല്‍ കൊ​ണ്ടു​പോ​യ​ത്.

പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും വി​ഷ​യ​ത്തി​ല്‍ കോ​ട​തി​ക്കു​മു​ന്നി​ല്‍ പ​രാ​തി ഉ​യ​ര്‍​ത്തി. കോ​ട​തി നി​ര്‍​ദേശ​ത്തി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് വി​ഷ​യം അ​ന്വേ​ഷി​ക്കു​ക​യും പോ​ലീ​സ് ത​ന്ത്ര​പൂ​ര്‍​വം പ്ര​തി​യെ തി​രി​കെ എ​ത്തി​ച്ചു ത​ടി​യൂ​രു​ക​യു​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, വീ​ണ്ടും കേ​സ് വി​ളി​ച്ച​പ്പോ​ള്‍ പ്ര​തി വി​ഷ​യ​ത്തി​ല്‍ കോ​ട​തി​ക്കു മു​ന്നി​ല്‍ പ​രാ​തി ഉ​യ​ര്‍​ത്തി. അ​ഭി​ഭാ​ഷ​ക​നും ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും വി​ഷ​യം വീ​ണ്ടും ഉ​യ​ര്‍​ത്തു​ക​യും പ്ര​തി പ​രാ​തി എ​ഴു​തി ന​ല്‍​കി​യ​തോ​ടെ​യു​മാ​ണ് കോ​ട​തി വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ സ്‌​റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കു നി​ര്‍​ദേശം ന​ല്‍​കി​യ​ത്. പോ​ലീ​സി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ ചേ​ര്‍​ത്ത​ല ബാ​ര്‍ അ​സോ​സി​യേ​ഷ​നു താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ല്‍, കോ​ട​തി​യി​ല്‍ കേ​സ് എ​ടു​ത്തു​വ​ച്ച സ​മ​യ​ത്ത് വാ​റ​ണ്ട് പോ​ലു​മി​ല്ലാ​തെ​യും നി​യ​മ​പ​ര​മ​ല്ലാ​തെ​യു​മു​ള്ള ക​സ്റ്റ​ഡി ന​ട​പ​ടി​ക​ള്‍ എ​തി​ര്‍​ക്ക​പെ​ടേ​ണ്ട​താ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ പ്ര​മോ​ദും സെ​ക്ര​ട്ട​റി അ​ഡ്വ.​ പി.​ സു​ധീ​റും പ​റ​ഞ്ഞു.