ആ​ദ്യ​മ​ത്സ​ര​ത്തി​നി​റ​ങ്ങി സു​വ​ർ​ണ​നേ​ട്ട​വു​മാ​യി അ​മ​ൽ
Thursday, November 30, 2023 1:00 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​മാ​യി സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ൽ മ​ത്സ​രി​ച്ച് പൊ​ന്നി​ൻ നേ​ട്ടം സ്വ​ന്ത​മാ​ക്കി അ​മ​ൽ സു​രേ​ഷ്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ 10000 മീ​റ്റ​റി​ൽ ഒ​ന്നാ​മ​തെ​ത്തി​യ അ​മ​ൽ അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​ണ്.

നാ​ട്ടി​ൻ​പു​റ​ത്തെ സാ​ധാ​ര​ണ ട്രാ​ക്കി​ൽ പ​രി​ശീ​ല​നം ന​ട​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്നു. എ​ന്നാ​ൽ സ്റ്റാ​ർ​ട്ടിം​ഗ് വി​സി​ൽ മു​ഴ​ങ്ങി​യ​തോ​ടെ കു​തി​പ്പ് ആ​രം​ഭി​ച്ചു.

ആ​ദ്യ ലാ​പ്പി​ൽ ത​ന്നെ വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടു​ക​യും തു​ട​ർ​ന്നു​ള്ള ടാ​പ്പു​ക​ളി​ൽ ആ ​ലീ​ഡ് നി​ല​നി​ർ​ത്തു​ക​യും ചെ​യ്ത് സു​വ​ർ​ണ​നേ​ട്ട​ത്തോ​ടെ അ​മ​ൽ ഫി​നി​ഷ് ചെ​യ​തു. ഹാ​ഫ് മാ​ര​ത്ത​ണി​ൽ ര​ണ്ട ാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.