ആ​ല​പ്പു​ഴ: ഇ​ന്ത്യ​ന്‍ സ്വ​ച്ഛ​താ ലീ​ഗ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബീ​ച്ചി​ല്‍ ബൃ​ഹ​ത് ഇ​ന്ത്യാ ഭൂ​പ​ട​മൊ​രു​ക്കി. കാ​മ്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ശു​ചി​ത്വ സ​ന്ദേ​ശ ക്യാ​ന്‍​വാ​സ് ര​ച​ന ഉ​ദ്ഘാ​ട​ന​വും ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​കെ. ജ​യ​മ്മ നി​ര്‍​വ്വ​ഹി​ച്ചു.

സ്വ​ച്ഛ് ഭാ​ര​ത് നി​ര്‍​ദ്ദേ​ശ പ്ര​കാ​രം രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ന​ഗ​ര​സ​ഭ​ക​ൾ, ബീ​ച്ചു​ക​ൾ, ടൂ​റി​സം സ്പോ​ട്ടു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു​വാ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നി​ര​വ​ധി യു​വാ​ക്ക​ളെ ദേ​ശീ​യ പ​താ​ക​യു​ടെ നി​റ​ത്തി​ല്‍ അ​ണി​നി​ര​ത്തി​യാ​ണ് 100 അ​ടി​യോ​ളം വ​രു​ന്ന ഇ​ന്ത്യാ ഭൂ​പ​ടം സൃ​ഷ്ടി​ച്ച​ത്. ശു​ചി​ത്വ സ​ന്ദേ​ശം പ​ക​രു​ന്ന ചി​ത്ര​ങ്ങ​ള്‍ വ​ര​ക്കു​ന്ന​തി​നാ​യി ക​ലാ​കാ​ര​ന്മാ​ര്‍​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ 100 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ തു​ണി​യി​ല്‍ ഒ​റ്റ ക്യാ​ന്‍​വാ​സി​ല്‍ ചി​ത്ര​ര​ച​ന​യും ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി.

ആ​ല​പ്പി സ്കേ​റ്റേ​ഴ്സ് ടീം ​ഇ​ന്ത്യ​ന്‍ സ്വ​ച്ഛ​താ ലീ​ഗ് പ​താ​ക വാ​ഹ​ക​രാ​യി ന​ട​ത്തി​യ സ്കേ​റ്റിം​ഗ് പ്ര​ക​ട​ന​വും, തി​ല​ക് കോ​റി​യോ​സ് അ​വ​ത​രി​പ്പി​ച്ച ഫ്ലാ​ഷ് മോ​ബും കാ​മ്പ​യി​ന് മി​ഴി​വേ​കി.

പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എം. ഹു​സൈ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ എ.​എ​സ് ക​വി​ത, എം.​ആ​ര്‍ പ്രേം, ​എം.​ജി സ​തീ​ദേ​വി, ന​സീ​ര്‍ പു​ന്ന​ക്ക​ൽ, ആ​ര്‍. വി​നീ​ത, ക​ക്ഷി​നേ​താ​ക്ക​ളാ​യ ശ്രീ​ലേ​ഖ ഹ​രി​കൃ​ഷ്ണ​ൻ, സ​ലിം മു​ല്ലാ​ത്ത്, ന​ഗ​ര​സ​ഭ സ്വ​ച്ഛ​താ ലീ​ഗ് ബ്രാ​ന്‍റ് അം​ബാ​സി​ഡ​ര്‍ ആ​ഷ്‌​ലി​ന്‍ അ​ല​ക്സാ​ണ്ട​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ.​എം മും​താ​സ്, ശു​ചി​ത്വ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞാ​ശാ​ൻ, ഹ​രി​ത​കേ​ര​ള മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ്, ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ കെ.​പി വ​ര്‍​ഗീ​സ്, സ്വ​ച്ഛ​താ ലീ​ഗ് ന​ഗ​ര​സ​ഭ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​ത്തി​ലെ യൂ​ത്ത് ക്ല​ബുക​ൾ, സ്പോ​ര്‍​ട്സ് ക്ല​ബ്ബു​ക​ള്‍, യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഹൈ​സ്കൂ​ള്‍, കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ശ്രീ ഓ​ക്സി​ല​റി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ള്‍ അ​ട​ക്കം കാ​മ്പ​യി​നി​ല്‍ അ​ണി​ചേ​ര്‍​ന്നു. ക്യാ​മ്പ​യി​നു ശേ​ഷം ന​ഗ​ര​സ​ഭ ശു​ചി​ത്വ വാ​ള​ന്‍റി​യ​ര്‍​മാ​ര്‍ ബീ​ച്ച് ക്ലീ​നിം​ങ്ങും ന​ട​ത്തി.