ഐ​എ​ച്ച്ആ​ര്‍​ഡി​ക​ളി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
Friday, June 9, 2023 11:12 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ്യു​മ​ന്‍ റി​സോ​ഴ്സ​സ് ഡ​വ​ല​പ്മെ​ന്‍റി​ന്‍റെ (ഐ​എ​ച്ച്ആ​ര്‍​ഡി) കീ​ഴി​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള അ​പ്ലൈ​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ളി​ല്‍ 2023-24 അ​ധ്യയ​നവ​ര്‍​ഷ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ല്‍ കോ​ള​ജു​ക​ള്‍​ക്ക് നേ​രി​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്താ​വു​ന്ന 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി പ്ര​വേ​ശ​ന​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ www.ihrdadmissions.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം.
ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് നി​ര്‍​ദി​ഷ്ട അ​നു​ബ​ന്ധ​ങ്ങ​ളും 1000 രൂ​പ (എ​സ്‌സി,എ​സ്ടി 350 രൂ​പ) ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച വി​വ​ര​ങ്ങ​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജി​ല്‍ ല​ഭി​ക്കേ​ണ്ട​താ​ണ്. കോ​ള​ജു​ക​ൾ: അ​ടൂ​ര്‍ (04734 224076, 8547005045), ധ​നു​വ​ച്ച​പു​രം (04712234374, 9495877099), മാ​വേ​ലി​ക്ക​ര (04792304494, 04792341020, 8547005046), കാ​ര്‍​ത്തി​ക​പ്പ​ള്ളി (0479 2485370, 2485852, 8547005018), പെ​രി​ശേ​രി (04792456499,8547005006) വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് www.ihrd.ac.in.